thrissur local

ഇരിങ്ങാലക്കുട നഗരസഭാ ഹര്‍ത്താല്‍ 11

ന്തൃശൂര്‍: ബൈപാസ് നടപ്പാക്കാന്‍ ശ്രമിക്കാത്ത നഗരസഭയുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും നടപടിക്കെതിരേ 11ന് ഇരിങ്ങാലക്കുട നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ഇരിങ്ങാലക്കുട ബൈപാസ് ജനകീയ സമര സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരേ നടത്തുന്ന ഹര്‍ത്താല്‍ നിര്‍ബന്ധിച്ച് ആരേയും അടിച്ചേല്‍പ്പിക്കില്ല. വാഹനങ്ങള്‍ തടയുകയോ കടകമ്പോളങ്ങള്‍ തുറക്കുന്നത് തടസ്സപ്പെടുത്തുകയോ ചെയ്യില്ല. അതേസമയം വ്യാപാരികളും ബസ്, ലോറി ഓണേഴ്‌സ് സംഘടകളും സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍ദിഷ്ഠ ബൈപാസിന്റെ ഏകദേശം 200 മീറ്റര്‍ പണികള്‍ പൂര്‍ത്തീകരിക്കാന്‍ മാത്രമാണ് ബാക്കിയുള്ളതെന്നിരിക്കേ ഇരിങ്ങാലക്കുട നഗരസഭാ ഭരണം കൈയ്യാളുന്നവരും പ്രതിപക്ഷ പാര്‍ട്ടികളും പ്രദേശത്തെ വ്യവസായികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രം അനങ്ങാപ്പാറ നയം പിന്തുടരുകയാണ്. ഇതിനെതിരേ രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ല. നാലുവര്‍ഷമായി നിര്‍മാണം തുടരുന്ന ബൈപാസ് നവംബര്‍ 30 നുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു അവസാനത്തേ വാഗ്ദാനം. നവംബര്‍ 17 മുതല്‍ പ്രദേശത്ത് ഇരിങ്ങാലക്കുട പ്രിയദര്‍ശിനി കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ 20 ഓളം സംഘടനകള്‍ ചേര്‍ന്ന് റിലേ നിരാഹാര സമരം നടത്തിവരികയാണ്. സമരസമിതിയുമായി ചര്‍ച്ചയ്ക്ക് പോലും നഗരസഭാ അധികൃതര്‍ തയ്യാറാവാതിരിക്കുകയും പ്രതിപക്ഷം മൗനമവലംബിക്കുകയും ചെയ്യുമ്പോള്‍ സമരത്തിന് വന്‍ ജനപിന്തുണയാണ് ലഭ്യമാകുന്നത്. രണ്ടാംഘട്ട സമരമെന്ന രീതിയിലാണ് ഡിസംബര്‍ 11ന് ഹര്‍ത്താല്‍ നടത്തുന്നതെന്ന് സമര സമിതി അംഗങ്ങളായ പി കെ ഭാസി, അജോ ജോണ്‍, എ പി ജോസ്, പി ജെ റോബര്‍ട്ട്, ബിബിന്‍ ചിയത്ത് അറിയിച്ചു.
Next Story

RELATED STORIES

Share it