Flash News

ഇയു : റോമിങ് ചാര്‍ജ് കുറഞ്ഞു



ബ്രസല്‍സ്: റോമിങ് ചാര്‍ജെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കുന്നത് 90 ശതമാനവും കുറഞ്ഞതായി യുറോപ്യന്‍ യുനിയന്‍ അവകാശപ്പെട്ടു. 2007ലാണ് റോമിങിന്റെ പേരില്‍ ചാര്‍ജ് ഈടാക്കുന്നത് തടയുന്ന നിയമം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, മറ്റു പല പേരിലും റോമിങ് ചാര്‍ജിനു തുല്യമായ പണം പല കമ്പനികളും ഈടാക്കുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it