ഇമാമിന്റെ വധം: മകന് അറസ്റ്റില്‍
BY Sumeera SMR15 Feb 2016 2:12 AM GMT
Sumeera SMR15 Feb 2016 2:12 AM GMT
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലെ അനന്ത്നാഗ് ജില്ലയില്‍ ഇമാം കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഏഴാംതരം വിദ്യാര്‍ഥിയായ മകനെ പോലിസ് അറസ്റ്റ് ചെയ്തു. ബ്രഗം ഗ്രാമത്തിലെ പള്ളി ഇമാമിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വീടിനടുത്ത വയലില്‍ ഈ മാസം ഒമ്പതിനാണു കാണപ്പെട്ടത്. മൃതദേഹത്തിന്റെ തലയില്‍ മുറിവേറ്റ പാടുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം വയലില്‍ ഇമാമും മകനും ഒന്നിച്ച് ജോലിചെയ്തിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. മകന് മഴുകൊണ്ട് പിതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കുടുംബകലഹമാണ് കൊലപാതകത്തിനു കാരണമെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT