kozhikode local

ഇന്റര്‍സോണ്‍ കലോല്‍സവം : സ്റ്റേജ് മല്‍സരങ്ങള്‍ ഇന്ന് ആരംഭിക്കും



കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ സ്—റ്റേജ് മത്സരങ്ങള്‍ ഇന്നാരംഭിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് സാഹിത്യകാരന്‍ ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. ഇന്നലെ വൈകിട്ടോടെ സ്—റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയായി. 41 ഓളം മത്സരങ്ങളില്‍ 23 എണ്ണത്തിന്റെ ഫലം അറിവായപ്പോള്‍ ദേവഗിരി കോളജ് 28 പോയന്റോടെ ഒന്നാം സ്ഥാനത്തും 25 പോയന്റോടെ ഫറൂഖ് കോളജ് രണ്ടാം സ്ഥാനത്തും 20 പോയന്റുമായി പാലക്കാട് ഗവ.വിക്ടോറിയ കോളജ് മൂന്നാം സ്ഥാനത്തുമാണ്. ഇന്ന് ക്രിസ്ത്യന്‍ കോളജിലെ മാനാഞ്ചിറ, മിഠായിത്തെരുവ്, വലിയങ്ങാടി, ബേപ്പൂര്‍ വേദിയിലും ഐഎച്ച്ആര്‍ഡി കോളജിലെ കാപ്പാട് വേദിയിലുമായി ഗ്ലാമര്‍ ഇനങ്ങളായ തിരുവാതിര, കോല്‍ക്കളി, കേരള നടനം, പൂരക്കളി, സംസ്—കൃതം, ഹിന്ദി, ഇംഗ്ലീഷ് നാടകങ്ങള്‍ എന്നിവ അരങ്ങേറും.
Next Story

RELATED STORIES

Share it