ഇന്ന് ലോക എയ്ഡ്‌സ് ദിനം: കേരളത്തില്‍ എച്ച്‌ഐവി ബാധിതര്‍ കുറയുന്നു

മലപ്പുറം/കണ്ണൂര്‍: കേരളത്തില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കുറയുന്നു. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ 2005 മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള കണക്കു പ്രകാരമാണിത്. ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുപ്രകാരവും സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വ ര്‍ഷമായി എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് ഉണ്ടായത്. എയ്ഡ്‌സ് മരണനിരക്കും പകുതിയായി കുറയ്ക്കാനായി. എന്നാ ല്‍, പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. എച്ച്‌ഐവി കേസുകള്‍ കുറയുന്നുണ്ടെങ്കിലും ഒരുമാസം ശരാശരി 100 കേസുകള്‍ വരെ റിപോര്‍ട്ട് ചെയ്യുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2005 മുതല്‍ 2017 ഒക്ടോബര്‍ വരെ സംസ്ഥാനത്ത് എച്ച്‌ഐവി പരിശോധനയ്ക്കു വിധേയമായവരുടെ കണക്ക്: 30,595 (2005), 88,737 (2006), 1,52,895 (2007), 1,81,312 (2008), 2,40,013 (2009), 3,08,174 (2010), 3,92,770 (2011), 4,36,557 (2012), 4,59,544 (2013), 3,11,180 (2014), 4,75,414 (2015), 6,63,997 (2016), 6,34,904 (2017). എന്നാല്‍ അണുബാധ സ്ഥിരീകരിച്ചവരുടെ കണക്ക് ഇപ്രകാരമാണ്. 2,627 (2005), 3,348 (2006), 3,972 (2007), 2,748 (2008), 2,592 (2009), 2,342 (2010), 2,160 (2011), 1,909 (2012), 1,740 (2013), 1,750 (2014), 1,494 (2015), 1,438 (2016), 1,071 (2017). 2007ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എയ്ഡസ് കേസുകള്‍ സ്ഥിരീകരിച്ചത്- 3,972 രോഗികള്‍. ഇവരില്‍ 2,247 പേര്‍ പുരുഷന്‍മാരും 1,725 പേര്‍ സ്ത്രീകളുമാണ്. 2012 മുതല്‍ 2000ത്തിനു താഴെയാണു സംസ്ഥാനത്തെ എയ്ഡ്‌സ് രോഗികളുടെ എണ്ണം. 2012 മുതല്‍ 2017 വരെ ഓരോ ജില്ലയിലും അണുബാധ സ്ഥിരീകരിച്ചവരുടെ എണ്ണം: തിരുവനന്തപുരം- 5,836, കൊല്ലം- 1,131, പത്തനംതിട്ട- 718, ആലപ്പുഴ- 1,344, കോട്ടയം- 2,583, ഇടുക്കി- 466, എറണാകുളം- 2,057, തൃശൂര്‍- 5,049, പാലക്കാട്- 2,703, മലപ്പുറം- 606, കോഴിക്കോട്- 4,614, വയനാട്- 283, കണ്ണൂര്‍- 1,709, കാസര്‍കോട്- 1,424. അവരില്‍ 656 പേര്‍ പുരുഷന്‍മാരും 415 പേര്‍ സ്ത്രീകളുമാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് എയ്ഡ്‌സ് രോഗികളെ കണ്ടെത്തിയ വര്‍ഷം 2017 ആണ്. പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും ബോധവല്‍ക്കരണത്തിന്റെയും ഫലമായാണ് എയ്ഡ്‌സ് രോഗം കുറഞ്ഞുവരുന്നത്. ആരോഗ്യവകുപ്പിന്റെയും സമൂഹത്തിന്റെയും കൂട്ടായ യത്‌നത്തിന്റെ ഫലമായി സമൂഹത്തില്‍ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നത് ശുഭസൂചകമാണ്. ശക്തമായ ബോധവല്‍ക്കരണവും പ്രതിരോധപ്രവര്‍ത്തനങ്ങളുമാണു രോഗം കുറച്ചുകൊണ്ടുവന്നത്. ലോകത്തുടനീളം എച്ച്‌ഐവി ബാധ 35 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ 66 ശതമാനമായും കുറഞ്ഞു. അതുപോലെ അമ്മമാരില്‍ നിന്ന് കുഞ്ഞുങ്ങളിലേക്കുള്ള എച്ച്‌ഐവി വ്യാപനവും ഗണ്യമായി കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ എയ്ഡ്‌സ് വിമുക്ത കേരളമെന്ന ലക്ഷ്യം വളരെ അടുത്താണെന്നും കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it