ഇന്നും നാളെയും ഗതാഗത നിയന്ത്രണം

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. ഇന്ന് രാവിലെ 11 മുതല്‍ 1.15 വരെയും നാളെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലിസ് അറിയിച്ചു.
കണ്ണൂര്‍, തലശ്ശേരി, വടകര ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ വെങ്ങാലി ഓവര്‍ ബ്രിഡ്ജില്‍ പ്രവേശിക്കാതെ തിരിഞ്ഞ് പുതിയാപ്പ, വെള്ളയില്‍ ബീച്ച് റോഡിലൂടെ ഗാന്ധി റോഡ് ജങ്ഷനിലെത്തി, ഇടത്തോട്ട് തിരിഞ്ഞ് ഗാന്ധിറോഡ് ഫ്‌ളൈ ഓവര്‍, ക്രിസ്ത്യന്‍ കോളജ് ജങ്ഷന്‍, ക്രിസ്ത്യന്‍ കോളജ് ക്രോസ് റോഡിലൂടെ വയനാട് റോഡില്‍ പ്രവേശിച്ച് മാവൂര്‍ റോഡ് രാജാജി റോഡ് വഴി പുതിയ സ്റ്റാന്റില്‍ പ്രവേശിക്കണം.
കോഴിക്കോട്ടുനിന്ന് കണ്ണൂര്‍, തലശ്ശേരി ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ വുഡ്‌ലാന്റ്, എല്‍ഐസി, ടൗണ്‍ഹാള്‍ വഴി ഹെഡ് പോസ്റ്റ് ഓഫിസ്, എസ്ബിഐ ജങ്ഷനില്‍നിന്ന് സിഎച്ച് ഫ്‌ളൈ ഓവര്‍ വഴി ബീച്ച് റോഡില്‍ പ്രവേശിച്ച് വലത്തോട്ടു തിരിഞ്ഞ് വെങ്ങാലി വഴി പോവണം. ബാലുശ്ശേരി, നിരിക്കുനി, കക്കോടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വേങ്ങേരി ജങ്ഷനില്‍ നിന്ന് ഇടതുവശം തിരിഞ്ഞ് മലാപ്പറമ്പ് തൊണ്ടയാട് ഫ്‌ളൈ ഓവര്‍ വഴി പുതിയ സ്റ്റാന്റില്‍ പ്രവേശിക്കണം. കോഴിക്കോടുനിന്ന് ബാലുശ്ശേരി, നരിക്കുനി, കക്കോടി ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ വുഡ്‌ലാന്റ് ജങ്ഷനില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പുതിയറ അരയിടത്തുപാലം തൊണ്ടയാട് മലാപ്പറമ്പ് വേങ്ങേരി വഴി പോവേണ്ടതാണ്.
കുറ്റിയാടി, അത്തോളി ഭാഗത്തുനിന്ന് സിറ്റിയിലേക്ക് വരുന്ന വാഹനങ്ങള്‍ വെസ്റ്റ്ഹില്‍ ചുങ്കത്തുനിന്ന് വലത്തോട്ടുതിരിഞ്ഞ് ഭട്ട്‌റോഡിലൂടെ ബീച്ചില്‍ പ്രവേശിച്ച് ഗാന്ധി റോഡ് ജങ്ഷനില്‍ എത്തി അവിടെനിന്ന് ഗാന്ധി റോഡ് ഫ്‌ളൈ ഓവര്‍, ക്രിസ്ത്യന്‍ കോളജ് ജങ്ഷന്‍ ക്രിസ്ത്യന്‍ കോളജ് ക്രോസ് റോഡിലൂടെ വയനാട് റോഡില്‍ പ്രവേശിച്ച് മാവൂര്‍ റോഡ് രാജാജി റോഡ് വഴി പുതിയ സ്റ്റാന്റില്‍ പ്രവേശിക്കണം. കോഴിക്കോട്ടുനിന്ന് കുറ്റിയാടി, അത്തോളി ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ വുഡ്‌ലാന്റ് ജങ്ഷനില്‍ നിന്ന് ഇടത്തോട്ടുതിരിഞ്ഞ് പുതിയറ അരയിടത്തുപാലം തൊണ്ടയാട് മലാപ്പറമ്പ് വേങ്ങേരി പൂളാടിക്കുന്നുവഴി പോവണം. കുന്ദമംഗലം, ചെലവൂര്‍, വെള്ളിമാട്കുന്ന് ഭാഗത്തുനിന്ന് സിറ്റിയിലേക്ക് വരുന്ന വാഹനങ്ങള്‍ മലാപ്പറമ്പ് ജങ്ഷനില്‍ നിന്ന് തൊണ്ടയാട് ഫ്‌ളൈഓവര്‍ പുതിയ സ്റ്റാന്റ് വഴി മാനാഞ്ചിറയില്‍ പ്രവേശിക്കണം. മാനാഞ്ചിറ സിറ്റി സ്റ്റാന്റില്‍നിന്ന് വെള്ളിമാട്കുന്ന്, ചെലവൂര്‍, ചേവരമ്പലം വഴി മെഡിക്കല്‍കോളജ് ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ വുഡ്‌ലാന്റ് ജങ്ഷനില്‍നിന്ന് പുതിയറ അരയിടത്തുപാലം തൊണ്ടയാട് മലാപ്പറമ്പ് വഴി പോവേണ്ടതാണ്.
Next Story

RELATED STORIES

Share it