thrissur local

ഇന്ധന വിലവര്‍ധന: കേന്ദ്ര സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് എസ്ഡിപിഐ

തൃശൂര്‍: പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇന്ധന വില വര്‍ദ്ധനവിനെതിരേ സമരം നടത്തിയ ബിജെപി അധികാരത്തിലേറിയപ്പോള്‍ അനിയന്ത്രിതമായ ഇന്ധന വിലവര്‍ദ്ധനയാണ് രാജ്യത്ത് ഉണ്ടായതെന്ന് എസ്ഡിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. വില കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത ബിജെപിയും കേന്ദ്ര സര്‍ക്കാരും ജനങ്ങളെ വഞ്ചിക്കുകയാണ്. വര്‍ഗീയ വിഷയങ്ങള്‍ ഉയര്‍ത്തിവിട്ട് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുകയാണ് കേന്ദ്രവും അവരെ നിയന്ത്രിക്കുന്ന കോര്‍പറേറ്റുകളും ചെയ്യുന്നത്. ആര്‍എസ്എസ് കോര്‍പറേറ്റുകള്‍ക്ക് വിടുപണി ചെയ്യുകയാണെന്നും യോഗം കുറ്റപ്പെടുത്തി. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന സമിതി അംഗം പി കെ ഉസ്മാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പരൂര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it