Flash News

ഇന്ധനവില കുതിക്കുന്നു

തിരുവനന്തപുരം: വാഹനയാത്രികര്‍ക്ക് തിരിച്ചടിയായി പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിക്കുന്നു. സംസ്ഥാനത്ത് പെട്രോള്‍ വില ഇന്നലെ ലിറ്ററിന് 13 പൈസ വര്‍ധിച്ച് 78.17 രൂപയായി. തിരുവനന്തപുരത്ത് ഏറ്റവും ഉയര്‍ന്ന നിരക്കായ 79.50 രൂപയും രേഖപ്പെടുത്തി.
ഡീസലിന് റെക്കോഡ് വില രേഖപ്പെടുത്തി മുന്നോട്ടുകുതിക്കുകയാണ്. ഇന്നലെ ഡീസലിന്റെ വില ലിറ്ററിന് 16 പൈസ വര്‍ധിച്ച് 71.02 രൂപയായി. ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്താത്ത നിലയിലേക്കാണ് ഡീസല്‍, പെട്രോള്‍ വില കുതിക്കുന്നത്.
Next Story

RELATED STORIES

Share it