ഇന്ദ്രാണി മുഖര്‍ജിക്ക് ഡെങ്കിപ്പനി ഇല്ലെന്ന് ഡോക്ടര്‍മാര്‍
BY ajay G.A.G29 Oct 2015 8:30 AM GMT
ajay G.A.G29 Oct 2015 8:30 AM GMT
മുംബൈ: ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിക്ക് ഡെങ്കിപ്പനി ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ദ്രാണി മുഖര്‍ജിക്ക് ഡെങ്കി ബാധിച്ചതായി സംശയിക്കുന്നെന്ന് ബൈക്കുള ജയിലധികൃതര്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. ഇന്ദ്രാണിയുടെ ശബ്ദരേഖ പരിശോധിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് അവരെ ഹാജരാക്കാന്‍ കോടതി ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ബൈക്കുള വനിതാ ജയിലധികൃതര്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് മുമ്പാകെ ഇന്ദ്രാണിയുടെ രോഗവിവരം അറിയിച്ചത്. എന്നാല്‍ മുംബൈ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ദ്രാണിയുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ കുറവ് സാധാരണ പനികൊണ്ടുള്ളതാകാമെന്നും ഇന്ദ്രാണിക്ക് ഡെങ്കിപ്പനി ഇല്ലെന്നുമാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT