Pathanamthitta local

ഇന്ദുലക്ഷ്മിക്ക് കലക്ടറാവണം : എംപിയും മൗലാനാ ആസാദ് ട്രസ്റ്റും സഹായിക്കും



അടൂര്‍: ജന്മനാ ബധിരയും മൂകയുമായ ഇന്ദുലക്ഷ്മിക്ക് താന്‍ മനസ്സില്‍ താലോലിച്ച സ്വപ്‌നം പൂവണിയുവാനുള്ള ശ്രമത്തില്‍ പത്തനംതിട്ട എംപി ആന്റോ ആന്റണിയും മൗലാനാ അബുല്‍ കലാം ആസാദ് എജ്യുക്കേഷനല്‍ ട്രസ്റ്റും സഹായിക്കും. ഗീക്ക് ഇതിഹാസങ്ങളായ 'ഇലിയഡും ഒഡീസിയയും' രചിച്ച അന്ധനായ ഹോമറുടെയും അമേരിക്കന്‍ സാഹിത്യകാരി ഹെലന്‍ കെല്ലറുടെയും ഗണിത ശാസ്ത്ര ലോകത്തെ അത്ഭുതമായ സ്റ്റീഫന്‍ ഹോക്കിന്‍സിന്റേയുമൊക്കെ കഥകള്‍ മനസ്സിലാക്കിയാണ് പ്ലസ്ടു വിദ്യാര്‍ഥിയായ ഇന്ദുലക്ഷ്മിക്കും സിവില്‍ സര്‍വീസിനോട് താല്‍പര്യം തോന്നിയത്. കൂലിപ്പണിക്കാരായ അച്ഛനമ്മമാരോടൊപ്പം ഏഴംകുളം മാംങ്കൂട്ടത്ത് വാടകവീട്ടില്‍ താമസിക്കുന്ന ഇന്ദുലക്ഷ്മി അടൂര്‍ മണക്കാല ഹിയറിങ്്് ഇംപേഡ് പരിശീലന കേന്ദ്രത്തിലാണ് പഠനം നടത്തുന്നത്. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഏഴ് എ പ്ലസും മൂന്ന എയും കരസ്ഥമാക്കിയാണ് ഇന്ദുലക്ഷ്മി പത്താംക്ലാസ് പാസായത്. മൗലാനാ അബുല്‍ കലാം ആസാദ് എജ്യൂക്കേഷനല്‍ ട്രസ്റ്റിന്റെ  ആഭിമുഖ്യത്തിലുള്ള തിരുവനന്തപുരം ബ്രെയിന്‍ ഓള്‍ ഇന്ത്യാ സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഇന്ദുലക്ഷ്മിക്ക് സൗജന്യ പഠനത്തിനുള്ള ക്രമീകരണം ചെയ്യുമെന്ന് ചെയര്‍മാന്‍ തൈക്കൂട്ടത്തില്‍ സക്കീര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it