ഇന്ദര്‍ജിത് സിങ് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍
BY Sumeera SMR3 Jun 2016 4:39 AM GMT
Sumeera SMR3 Jun 2016 4:39 AM GMT
ന്യൂഡല്‍ഹി: കേരള ഹൗസ് റസിഡന്റ് കമ്മീഷണറായി ഡോ. ഇന്ദര്‍ജിത് സിങ് ഐഎഎസ് ചുമതലയേറ്റു. സംസ്ഥാന പട്ടികജാതി പിന്നാക്ക വിഭാഗ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്നു. 1985 ബാച്ചിലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഫിനാന്‍സ് റിസോഴ്സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെക്രട്ടറി, എക്സൈസ് കമ്മീഷണര്‍, പത്തനംതിട്ട ജില്ല കലക്ടര്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമൃത്സര്‍ സ്വദേശിയാണ്. കേരള ഹൗസിലെത്തിയ ഡോ. ഇന്ദര്‍ജിത് സിങിനെ അഡീഷനല്‍ റസിഡന്റ് കമ്മീഷണര്‍ ഡോ. ഉഷ ടൈറ്റസ് ഐഎഎസും മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും സ്വീകരിച്ചു. കേരള സര്‍ക്കാരിനെ കേന്ദ്ര മന്ത്രാലയങ്ങളുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിപ്പിക്കുമെന്നും കേരളത്തിന്റെ മുടങ്ങിക്കിടക്കുന്ന വിവിധ വിഷയങ്ങള്‍ കേന്ദ്ര മന്ത്രാലയങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ ക്ഷേമ കാര്യങ്ങളില്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT