World

ഇന്ത്യ-യുഎസ് പ്രതിരോധ പങ്കാളിത്തം; നിര്‍ദേശം യുഎസ് സെനറ്റ് തള്ളി

വാഷിങ്ടണ്‍: ഇന്ത്യക്കു പ്രത്യേക പദവി നല്‍കുന്ന ഇന്ത്യ-യുഎസ് പ്രതിരോധ പങ്കാളിത്ത ബില്ലിനുള്ള നിര്‍ദേശം യുഎസ് സെനറ്റ് തള്ളി.
നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ ഇന്ത്യയെ പ്രതിരോധ പങ്കാളിയാക്കാമെന്ന് യുഎസ് പ്രസിഡന്റ് ഒബാമ പറഞ്ഞിരുന്നു. മോദി യുഎസ് കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്തതിനു പിന്നാലെ യുഎസ് ദേശീയ പ്രതിരോധ അംഗീകാരനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം റിപബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍ ആരംഭിച്ചിരുന്നു. പ്രതിരോധ മേഖലയിലെ സാങ്കേതിക, ഉപകരണക്കൈമാറ്റമാണ് ഇന്ത്യ ലക്ഷ്യം വച്ചിരുന്നത്. സൈനിക വിവരങ്ങള്‍ പങ്കിടല്‍, ഉപകരണങ്ങളുടെ കൈമാറ്റം, സേനാതാവളങ്ങള്‍ ഉപയോഗിക്കുക എന്നിവയിലുള്ള സഹകരണവും ഇന്ത്യ പ്രതീക്ഷിച്ചിരുന്നു.
മോദിയുടെ യുഎസ് സന്ദര്‍ശനവേളയിലെ സുപ്രധാന നേട്ടമായി കണ്ട പ്രതിരോധ പങ്കാളിത്ത ബില്ലിന് സെനറ്റില്‍ നേരിട്ട പരാജയം കേന്ദ്രസര്‍ക്കാന് വലിയ തിരിച്ചടിയാണ്.
Next Story

RELATED STORIES

Share it