Breaking News

ഇന്ത്യ പുറത്ത്, വിന്‍ഡീസ്-ഇംഗ്ലണ്ട് ഫൈനല്‍

ഇന്ത്യ പുറത്ത്, വിന്‍ഡീസ്-ഇംഗ്ലണ്ട് ഫൈനല്‍
X
ind-vs-west-indies-funny-pic

മുംബൈ: അടിയും തിരിച്ചടിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ട്വന്റി ട്വന്റി സെമി ഫൈനലില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. 192 എന്ന ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്ന് ഗ്രീസിലിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ക്രിസ് ഗെയിലിന്റെ പുറത്താകലില്‍ ഒന്നു പകച്ചെങ്കിലും പിന്നീട് കളത്തിലിറങ്ങിയ സിമ്മണ്‍സിന്റെ ചിറകിലേറി പറക്കുകയായിരുന്നു. ജോണ്‍സണ്‍ ചാള്‍സ് (52), റുസ്സല്‍ (43) എന്നിവരാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മറ്റു നായകര്‍. നേരത്തെ ഇന്ത്യയ്ക്കു വേണ്ടി വീരാട് കോഹ്്‌ലി പുറത്താകാതെ 89 റണ്‍സെടുത്തിരുന്നു. രോഹിത് ശര്‍മ (43), അജിന്‍ക്യ രഹാനെ (40) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും.
Next Story

RELATED STORIES

Share it