Flash News

ഇന്ത്യാ ഓപണ്‍: സിന്ധുവിനെ വീഴ്ത്തി യങിന് കിരീടം

ഇന്ത്യാ ഓപണ്‍: സിന്ധുവിനെ വീഴ്ത്തി യങിന് കിരീടം
X

ന്യൂഡല്‍ഹി: ഇന്ത്യാ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പിവി സിന്ധുവിന് തോല്‍വി. കലാശപ്പോരാട്ടത്തില്‍ അമേരിക്കയുടെ ബേവന്‍ യങ് ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് സിന്ധുവിനെ മുട്ടുകുത്തിച്ചത്. ആവേശം നിറഞ്ഞ് നിന്ന ആദ്യ സെറ്റ് 21-18 ന് യങ് അക്കൗണ്ടിലാക്കിയപ്പോള്‍ ശക്തമായി തിരിച്ചെത്തിയ സിന്ധു രണ്ടാം സെറ്റ് 21-11 ന് അനായാസം സ്വന്തമാക്കി. ഇരുവരും ഓരോ സെറ്റുകള്‍ നേടി തുല്യത പുലര്‍ത്തിയതോടെ മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. എന്നാല്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തെങ്കിലും 22-20 എന്ന സ്‌കോറിന് സിന്ധു മൂന്നാം സെറ്റ് കൈവിട്ടതോടെ യങ് ഇന്ത്യാ ഓപണില്‍ കിരീടം ചൂടുകയായിരുന്നു.
Next Story

RELATED STORIES

Share it