kozhikode local

ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ആരുവിചാരിച്ചാലും നടക്കില്ല: കെ വേണു

കോഴിക്കോട്:  ആരുവിചാരിച്ചാലും ഇന്ത്യയില്‍ മതരാഷ്ട്ര സ്ഥാപനം നടക്കില്ലെന്ന് പ്രമുഖ രാഷ്ട്രീയ ചിന്തകന്‍ കെ വേണു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  നാനാത്വത്തിലെ ഏകത്വത്തിലൂന്നിയ രാഷ്ട്രനിര്‍മിതിക്കായി രാഷ്ട്രപിതാവ് മഹാത്മഗാന്ധി നടത്തിയ അശാന്തപരിശ്രമത്തിന്റെ ഫലമാണ് മതേതര ജനാധിപത്യ ഭാരതം. ഇവിടെ സംഘപരിവാറെന്നല്ല ആരു വിചാരിച്ചാലും ഒരു മതരാഷ്ട്രം സ്ഥാപിക്കുക അസാധ്യമാണെന്ന് ‘ഗാന്ധിയും ഇന്നത്തെ ഇന്ത്യയും’ എന്ന പ്രമേയത്തില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.  പി എന്‍ ദാസ്്, എസ് ഗോപാലകൃഷ്ണന്‍, കെ എസ് രാധാകൃഷ്ണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സഹവര്‍ത്തിത്വത്തിലും സ്‌നേഹത്തിലും അധിഷ്ടിതമായ ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ സ്വാധീനം ഒരോ ഭാരതീയനിലുമുണ്ടെന്ന് കെ വേണു പറഞ്ഞു. ഒരു കാലത്ത് ഗാന്ധിയുടെ പ്രതിമ തകര്‍ത്ത വിപ്ലവ പ്രസ്ഥാനത്തില്‍ അംഗമായിരുന്നു താന്‍. എന്നാല്‍ പില്‍ക്കാലത്ത് നടത്തിയ പഠനമനനങ്ങളില്‍ രാഷ്ട്ര നിര്‍മിതിയില്‍ മഹാത്മഗാന്ധിയുടെ ചിന്തകള്‍ക്കുള്ള ഒഴിച്ചുകൂടാനാവാത്ത സ്ഥാനം മനസിലായി. ഈശ്വര്‍ അല്ലാ തേരേ നാം എന്ന് ഗാന്ധി സദാ ഉരുവിട്ടുകൊണ്ടിരുന്ന പ്രര്‍ഥനാ ഗാനത്തിന്റെ ആഴം അപാരമാണ്. ആ ഗാനം ഉയര്‍ത്തിയ മതസൗഹാര്‍ദത്തിന്റെ അന്തരീക്ഷം രാജ്യത്തിന്റെ കെട്ടുറപ്പിച്ചു. ലെനിനും മാവോയുമെല്ലാം രക്തരൂക്ഷിതമായ യുദ്ധങ്ങളിലുടെ അധികാരം സ്ഥാപിച്ചപ്പോള്‍ അധികാരം കൈയെത്തും ദൂരത്തുണ്ടായിരുന്നിട്ടും വേണ്ടെന്ന് വച്ച മഹാനായ അംഹിസാവാദിയാണ് ഗാന്ധി. ഗാന്ധിയന്‍ നൈതികതയുടെ സ്വാധീനം എല്ലാ ഇന്ത്യക്കാരിലുമുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച പി എന്‍ ദാസ് പറഞ്ഞു. ഡോ. പി സുരേഷ് മോഡറേറ്ററായി.
Next Story

RELATED STORIES

Share it