ഇന്ത്യയുടെ തോല്‍വി ആഘോഷിച്ചു; ശ്രീനഗര്‍ എന്‍ഐടിയില്‍ സംഘര്‍ഷം
BY swapna en2 April 2016 6:53 AM GMT
X
swapna en2 April 2016 6:53 AM GMT
ശ്രീനഗര്‍: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് സെമിഫൈനലില്‍ ഇന്ത്യയുടെ തോല്‍വി ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചത് ശ്രീനഗര്‍ എന്‍ഐടിയില്‍ സംഘര്‍ഷത്തിന് കാരണമായി. വ്യാഴ്ച രാത്രിയാണ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം ഇന്ത്യയുടെ തോല്‍വി ആഘോഷിച്ചത്. മറ്റൊരു വിഭാഗം ഇവരെ മര്‍ദ്ദിക്കാന്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണം. അതിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവും ഇന്ത്യയുടെ തോല്‍വി ആഘോഷിച്ചതും ശ്രീനഗറിന് പുറത്തുള്ളവരാണെന്ന് ക്യാംപസ് അധികൃതര്‍ അറിയിച്ചു. ഇവര്‍ പടക്കംപൊട്ടിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാംപസ് നീണ്ടകാലത്തേക്ക് അടച്ചിട്ടു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളോടും ഒഴിഞ്ഞ് പോവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോസ്റ്റലില്‍ മല്‍സരം കാണാന്‍ അന്യ സംസ്ഥാനത്ത് നിന്നുള്ള ചില വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. ഇവരാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ച് ഇന്ത്യയുടെ തോല്‍വി ആഘോഷിച്ചതെന്ന് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT