World

ഇന്ത്യയുടെയും ജപ്പാന്റെയും സഹായം തേടി ശ്രീലങ്ക

കൊളംബോ: രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യയുടെയും ജപ്പാന്റെയും നിക്ഷേപം തേടി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. രാജ്യത്തെ വിവരസാങ്കേതിക രംഗത്ത് ചൈനയുടെ സഹായവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് വിക്രമസിംഗെ പുതിയ നിലപാടുമായി രംഗത്തെത്തിയത്.
കഴിഞ്ഞവര്‍ഷം ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖം ചൈന മര്‍ച്ചന്റ്‌സ് പോര്‍ട്ട് ഹോള്‍ഡിങ് കമ്പനിക്ക് 99 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കിയിരുന്നു 1.1 ബില്യണ്‍ ഡോളര്‍ വരുമാനം സര്‍ക്കാരിനു കിട്ടുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ഇപ്പോള്‍ അത് ബാധ്യതയായിരിക്കുകയാണെന്നും വിക്രമസിംഗെ പറഞ്ഞു.വിദേശ നിക്ഷേപകരുടെ വിപുലമായ നിരയേയാണു രാജ്യം പ്രതീക്ഷിക്കുന്നത്. ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്ന് ആദ്യം നിക്ഷേപം വരണം.  യൂറോപ്പില്‍ നിന്നു വരെ നിക്ഷേപം വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു വിക്രമസിംഗെ വ്യക്തമാക്കി.
2017 അവസാനത്തില്‍ ചൈനയുമായി അഞ്ചു ബില്യണ്‍ ഡോളറിന്റെ കടമാണ് ശ്രീലങ്കയ്ക്ക് ഉണ്ടായിരുന്നത്. ഹംബന്‍തോട്ട തുറമുഖം ഉള്‍പ്പെടെ രാജ്യത്തെ പല വരുമാന സ്രോതസ്സുകളും ചൈനയ്ക്കു പണയം വച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it