Flash News

ഇന്ത്യയും യു.എ.ഇ.യും സുപ്രധാന കറന്‍സി കരാറില്‍ ഒപ്പു വെച്ചു

ഇന്ത്യയും യു.എ.ഇ.യും സുപ്രധാന കറന്‍സി കരാറില്‍ ഒപ്പു വെച്ചു
X


അബുദബി:  ഇന്ത്യയും യു.എ.ഇ.യും സുപ്രധാന കറന്‍സി കരാറില്‍ ഒപ്പു വെച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും ഇടപാടുകള്‍ ലഘൂകരിക്കുന്നതിനും ഏറെ സഹായിക്കുന്ന ചരിത്രപരമായ കരാറാണ് ഇരു രാജ്യങ്ങളും ഒപ്പ് വെച്ചത്. നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം നടത്തിയിരുന്നത് ഡോളര്‍ അടക്കമുള്ള വിദേശ രാജ്യങ്ങളുടെ കറന്‍സി വഴിയായിരുന്നു. ഡോളര്‍ അടക്കമുള്ള വിദേശ കറന്‍സിയെ ഒഴിവാക്കിയാണ് പുതിയ ഉടമ്പടി ഉണ്ടാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷമാണ് ഈ സുപ്രധാന തീരുമാനം രൂപം കൊണ്ടത്. ഇന്ത്യയിലെ റിസര്‍വ്വ് ബാങ്കും യു.എ.ഇ. സെന്ററല്‍ ബാങ്കുമായിരിക്കും ഇടപാടുകള്‍ കൈമാറ്റം ചെയ്യപ്പെടുക. ഈ ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളിലുമുള്ള വ്യാപാരികള്‍ക്കും മല്‍സര ബുദ്ധിയോടെ വ്യാപാരം നടത്താന്‍ കഴിയുമെന്ന് യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിംങ് സുരി അറിയിച്ചു.
Next Story

RELATED STORIES

Share it