ഇന്ത്യയിലെ ജാതി വിവേചനം;  കാലഫോര്‍ണിയയില്‍ പാഠഭാഗങ്ങള്‍ ഒഴിവാക്കാനുള്ള ഹിന്ദുത്വരുടെ ശ്രമം പരാജയപ്പെട്ടു

കാലഫോര്‍ണിയ: സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യയിലെ ജാതിവിവേചനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ഹിന്ദുത്വ സംഘടനകളുടെ ആവശ്യം കാലഫോര്‍ണിയ വിദ്യാഭ്യാസ വകുപ്പ് തള്ളി.
യുഎസിലെ ആര്‍എസ്എസ് അനുകൂല സംഘടന ഹിന്ദു അമേരിക്ക ഫൗണ്ടേഷ(എച്ച്എഎഫ്)നായിരുന്നു പ്രധാനമായും ജാതി വിവേചനം സംബന്ധിച്ച പാഠഭാഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയത്. ഇത്തരത്തില്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് വിവിധ യുഎസ് സംസ്ഥാനങ്ങളുമായി എച്ച്എഎഫ് ബന്ധപ്പെട്ടിരുന്നു. ദലിത്, അവര്‍ണ സമുദായ സംഘടനകളുടെ പ്രതിനിധികള്‍ എച്ച്എഎഫിന്റെ വാദങ്ങളില്‍ കഴമ്പില്ലെന്ന് കാലഫോര്‍ണിയ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ ഇപ്പോഴും ഇത്തരം വിവേചനങ്ങള്‍ തുടരുന്നതായി അവര്‍ അധികൃതരോട് വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ ദക്ഷിണേഷ്യയില്‍ നിന്നുള്ള മതന്യൂനപക്ഷങ്ങളുടെ സംഘടനകള്‍ കാലഫോര്‍ണിയ വിദ്യാഭ്യാസ വകുപ്പിനു മുമ്പാകെ ഹാജരായി മൊഴി നല്‍കിയിരുന്നു.
ഭൂരിഭാഗം പേരും ജാതിവിവേചനത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നിലനിര്‍ത്തുന്നതിനെ അനുകൂലിച്ചു. ഇതിനെതുടര്‍ന്നാണ് എച്ച്എഎഫിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടത്.
Next Story

RELATED STORIES

Share it