ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങില്‍ പിടികിട്ടാപ്പുള്ളി വിജയ് മല്യ
BY Sumeera SMR18 Jun 2016 7:32 PM GMT
Sumeera SMR18 Jun 2016 7:32 PM GMT
ലണ്ടന്‍: സാമ്പത്തിക കുറ്റകൃത്യങ്ങളെത്തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മദ്യവ്യവസായി വിജയ് മല്യ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്തേജ് സര്നയടക്കമുള്ളവര് സംബന്ധിച്ച ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യന്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ തിരയുന്ന ഒരാള്‍€കുറ്റവാളി പങ്കെടുത്ത ചടങ്ങില്‍ ഹൈക്കമ്മീഷണറുടെ സാന്നിധ്യം വിവാദമായി. കഴിഞ്ഞയാഴ്ച കോളമിസ്റ്റായ സുഹേല്‍ സേത്തിന്റെ പുസ്തക പ്രകാശനച്ചടങ്ങിലാണ് മല്യ പങ്കെടുത്തത്.
ചടങ്ങില്‍ പങ്കെടുക്കുന്ന സര്‍നയുടെയും മല്യയുടെയും ചിത്രങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പുസ്തക പ്രകാശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിട്ടല്ല നടത്തിയതെന്നും ആര്‍ക്കും പ്രവേശിക്കാവുന്ന തരത്തിലായിരുന്നെന്നും സുഹേല്‍ സേത് പറഞ്ഞു. അതേസമയം, മല്യ പങ്കെടുത്തതായി അറിഞ്ഞശേഷം സര്‍ന ചടങ്ങില്‍ നിന്ന് പുറത്തിറങ്ങിയതായി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മല്യ ക്ഷണിക്കപ്പെട്ട അതിഥിയല്ലായിരുന്നുവെന്നും പ്രസ്താവന വിശദീകരിക്കുന്നു.

Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMT