Flash News

ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കി, ഇന്ത്യാ പാക്ക് ബന്ധം വീണ്ടും വഷളാകുന്നു

ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കി,  ഇന്ത്യാ പാക്ക് ബന്ധം വീണ്ടും വഷളാകുന്നു
X
ന്യൂഡല്‍ഹി : നിയന്ത്രണ രേഖയില്‍ പാക്കിസ്താന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ കൃഷ്ണഘാട്ടി സെക്ടറില്‍ വെടിനിറുത്തല്‍ ലംഘിച്ച്  റോക്കറ്റുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തുകയും രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തതായാണ് കരസേനയുടെ നോര്‍തേണ്‍ കമാന്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. സൈന്യത്തിന് ചേരാത്ത നടപടിയെന്നാണ് സംഭവത്തെ വാര്‍ത്താകുറിപ്പില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. നടപടിയെ അപലപിച്ച ഇന്ത്യന്‍ സേന സംഭവത്തിന് വളരെ പെട്ടെന്ന്് തന്നെ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it