World

ഇന്ത്യന്‍ വീട്ടുജോലിക്കാരിയുടെ കൈവെട്ടിയ സംഭവം: സൗദി സ്വദേശിനി അറസ്റ്റില്‍

റിയാദ്: ഇന്ത്യന്‍ വീട്ടുജോലിക്കാരിയുടെ കൈ വെട്ടി മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് സൗദി സ്വദേശിനിയെ പോലിസ് അറസ്റ്റ് ചെയ്തു. ജോലിക്ക് നിന്നിരുന്ന വീട്ടില്‍ നിന്നും ഓടിപോകുവാന്‍ ശ്രമിച്ചപ്പോളായിരുന്നു 55 കാരിയായ കസ്തൂരി മുനിരത്‌നത്തിന്റെ കൈകള്‍ അവര്‍ വെട്ടിമാറ്റിയത്. റിയാദിലെ അല്‍-ഷഫാ പോലിസായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. കേസ് പിന്നീട് ജനറല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ക്കു കൈമാറുകയായിരുന്നു.
വിഷയം സൗദി അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ട് വരുമെന്ന് നേരത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it