Flash News

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ യാഥാര്‍ഥ്യം മനസിലാക്കാത്തതാണ് സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ഉമ്മന്‍ചാണ്ടി

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ യാഥാര്‍ഥ്യം മനസിലാക്കാത്തതാണ് സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ഉമ്മന്‍ചാണ്ടി
X
കോട്ടയം: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ യാഥാര്‍ഥ്യം മനസിലാക്കാത്തതാണ് സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.


ത്രിപുരയിലെ തോല്‍വിയില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് സിപിഎം യാഥാര്‍ഥ്യബോധത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരകക്ഷികള്‍ ഒരുമിച്ചുനിന്ന് സംഘപരിവാര്‍ ശക്തികളെ നേരിടേണ്ട സമയമാണിത്. മതേതരകക്ഷികള്‍ യോജിക്കേണ്ടതിന്റെ ആവശ്യകതയാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഇതിന് കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആശയം എത്രമാത്രം ശരിയാണെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it