Gulf

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സൗദിയില്‍; മൂന്ന് രാജ്യങ്ങളുമായി ഏറ്റുമുട്ടും

ദമ്മാം: സൗദി അറേബ്യയിലെത്തുന്ന ഇന്ത്യയുടെ അണ്ടര്‍19 ഫുട്‌ബോള്‍ ടീം സൗദി ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളുമായി സൗഹൃദ മല്‍സരത്തില്‍ ഏറ്റുമുട്ടും. ദമ്മാമിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്‌റ്റേഡിയത്തില്‍ നവംബര്‍ 4ന് വൈകീട്ട് ഏഴിന് സൗദി ടീമുമായാണ് ആദ്യ മല്‍സരം അരങ്ങേറുക. തുടര്‍ന്ന് നവംബര്‍ 6ന് വൈകീട്ട് നാല് മണിക്ക് യെമനുമായും 8ന് വൈകീട്ട് നാല് മണിക്ക് തുര്‍ക്‌മെനിസ്ഥാനുമായി ഇന്ത്യന്‍ ടീം മാറ്റുരയ്ക്കും. സ്വദേശികള്‍ക്ക് പുറമെ ഇന്ത്യന്‍ പ്രവാസികളായ ഫുട്‌ബോള്‍ പ്രേമികളെയും കൂടുതലായി ആകര്‍ഷിക്കുന്നതിന് വേണ്ടി പ്രവേശനം സൗജന്യമായിരിക്കുമെന്നാണ് അധികൃതരില്‍ നിന്നും അറിയുന്നത്. കളിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെള്ളിയാഴ്ച വെളിപ്പെടുത്തുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it