ഇന്തോനീസ്യയില്‍ തീവണ്ടി ബസ്സിലിടിച്ച് 14 മരണം

ജക്കാര്‍ത്ത: ഇന്തോനീസ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ തീവണ്ടിയും മിനി ബസ്സും കൂട്ടിയിടിച്ച് 14 മരണം. 10 പേര്‍ക്കു ഗുരുതര പരിക്ക്. പടിഞ്ഞാറന്‍ ജക്കാര്‍ത്തയിലെ ലെവല്‍ ക്രോസില്‍ ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം. മരിച്ചവര്‍ ബസ് യാത്രികരാണ്. മുന്നറിയിപ്പ് അവഗണിച്ചു ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയതെന്ന് തംബോറ പോലിസ് മേധാവി വിരദാന്തോ പറഞ്ഞു.
ലെവല്‍ ക്രോസ് പകുതി കടന്നപ്പോള്‍ ഗേറ്റ് അടഞ്ഞതോടെ പാഞ്ഞെത്തിയ തീവണ്ടി ബസ്സില്‍ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലെവല്‍ ക്രോസില്‍ കുടുങ്ങിയ ബസ് മുന്നോട്ടെടുക്കുന്നതിന് ഡ്രൈവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 2013ലാണ് ജക്കാര്‍ത്തയില്‍ അവസാനമായി അപകടം റിപോര്‍ട്ട് ചെയ്തത്.
Next Story

RELATED STORIES

Share it