Flash News

ഇന്തോനീസ്യന്‍ ഓപണ്‍പ്രണോയിയും ശ്രീകാന്തും രണ്ടാം റൗണ്ടില്‍



ജക്കാര്‍ത്ത: ഇന്തോനീസ്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് ആഹ്ലാദവും നിരാശയും. ഇന്ത്യയുടെ പ്രണോയ് കുമാറും കെ ശ്രീകാന്തും രണ്ടാം റൗണ്ടില്‍ കടന്നപ്പോള്‍ കിരീട പ്രതീക്ഷയായിരുന്ന സായ് പ്രണീത് ആദ്യറൗണ്ടില്‍ തന്നെ പുറത്തായി. ആതിഥേയ താരമായ ആന്റണി സിനിസുക ജിന്‍ടിങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്രണോയ് കുമാര്‍ തോല്‍പിച്ചത്. സ്‌കോര്‍: 21-13, 21-18. 2015 ഫ്രഞ്ച് ഓപണില്‍ ലോക ഒന്നാം നമ്പര്‍ ലിന്‍ ഡനിനെ തോല്‍പിച്ച്് ചരിത്രം സൃഷ്ടിച്ച പ്രണോയ് മൂന്ന് മാസത്തെ വിശ്രമത്തിന് ശേഷമാണ് കോര്‍ട്ടില്‍ തിരിച്ചെത്തുന്നത്. അടുത്ത റൗണ്ടില്‍ മലേസ്യയുടെ ചോങ് വിയ് ലീയാണ് പ്രണോയിയുടെ എതിരാളി. ഹോങ്കോങിന്റെ വിങ് കി വോങിനെതിരേ ഒരു സെറ്റില്‍ പിന്നില്‍ പോയെങ്കിലും ജയത്തോടെ കിടുംബി ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു. ആദ്യ സെറ്റ് 21-15ന് സ്വന്തമാക്കിയ ശ്രീകാന്ത് രണ്ടാം സെറ്റ് 17-21ന് വിട്ടുകൊടുത്തു. മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച ശ്രീകാന്ത് 21-16ന് ജയം പിടിച്ചെടുത്തു. അടുത്ത റൗണ്ടില്‍ ഡെന്‍മാര്‍ക്കിന്റെ ജാന്‍ ഒ ജോര്‍ഗെന്‍സന്‍ ആണ് എതിരാളി. തായ്‌ലന്‍ഡ് ഓപണ്‍ ചാംപ്യനായ സായ് പ്രണീത് കൊറിയയുടെ വാന്‍ ഹോന്‍ സനിന് മുന്നിലാണ് അടിയറവ് പറഞ്ഞത്. ഇതുവരെ കൊറിയന്‍ താരത്തെ തോല്‍പിക്കാന്‍ സാധിക്കാത്ത സായ് രണ്ട് സെറ്റിലും വേഗം കീഴടങ്ങി. സ്‌കോര്‍: 21-14, 21-18. അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ റാങ്കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം പുറത്തായി. ആതിഥേയ സഖ്യമായ ഫജര്‍ അല്‍ഫിയാന്‍- മുഹമ്മദ് റിയാന്‍ അഡ്രിയാന്റോ ജോഡിയാണ് ഇന്ത്യന്‍ പ്രതീക്ഷകളെ രണ്ടാംറൗണ്ടില്‍ പുറത്താക്കിയത്. സ്‌കോര്‍: 21-9, 21-19.
Next Story

RELATED STORIES

Share it