kozhikode local

ഇനി അവധികാല കോഴ്‌സുകളുടെ മാസങ്ങള്‍

കോഴിക്കോട്: വേനലവധിക്കാലത്ത് കുട്ടികളുടെ മാനസികോല്ലാസത്തിനും അവധിക്കാലം ശരിയായ രീതിയില്‍ ഉപയോഗപ്രദമാക്കുന്നതിനുമായി കലാ-സാംസ്‌കാരിക-കായികസംഘടനകള്‍ ഒട്ടേറെ ക്യാംപുകളാണ് ഒരുക്കിയിട്ടുള്ളത്.
വെള്ളിമാട്കുന്ന് റെഡ് യാംഗ്‌സ് സംഘടിപ്പിക്കുന്ന കുട്ടികളുടെ നാടക കളരി ‘മഞ്ചാടിക്കുരു’ 23 മുതല്‍ 29 വരെയാണ്. സിവിക് ചന്ദ്രനാണ് കോ- ഓര്‍ഡിനേറ്റര്‍. നാടകം, സിനിമ, പ്രകൃതി പഠനം, യോഗ, വിനോദയാത്ര, മോട്ടിവേഷന്‍ ക്ലാസുകള്‍ എന്നിവയാണ് ക്യാംപിലുണ്ടാവുക. പേര് 15 നകം രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം 80 കുട്ടികള്‍ക്ക്. ഫോണ്‍: 9446781218.
സിവില്‍ സ്‌റ്റേഷനടുത്ത കോഴിക്കോട് സ്‌കൂള്‍ ഓഫ് എക്‌സലന്‍സ് ഡവലപ്‌മെന്റ് ഒന്നിന് വിദ്യാര്‍ഥികള്‍ക്കായി വ്യക്തിത്വ വികസന പരിശീലനം നല്‍കുന്നു. 14 ദിവസത്തെ പരിശീലനമുണ്ടാകും. ഫോണ്‍: 9446452096.
നാലാം റെയില്‍വെ ഗേറ്റിന് സമീപം ഗാന്ധിപാര്‍ക്കിലെ യൂനിവേഴ്‌സല്‍ ആര്‍ട്‌സില്‍ അഞ്ചു മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്ക് ചിത്രകലയില്‍ വെക്കേഷന്‍ ക്ലാസ് നടത്തുന്നു. മൂന്നിന് ആരംഭിക്കും.  ഫോണ്‍: 0495 - 2765348.
പി ടി ഉഷ റോഡിലെ ചാവറ ഹാളിലും പി എം കുട്ടി റോഡിലെ ഐവൈഎം എ സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിലും ഓര്‍ഗന്‍, ഗിറ്റാര്‍, ഉപകരണ സംഗീത ക്ലാസുകളും വോയ്‌സ് മോഡുലേഷന്‍ ക്ലാസുകളും രണ്ടിന് തുടങ്ങും. സംഗീത സംവിധായകന്‍ എല്‍ ശശികാന്ത് ശിക്ഷണം നല്‍കും. ഫോണ്‍: 9387480029. പറമ്പില്‍ ബസാര്‍ അക്ഷര സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചിത്രരചന, കീ ബോര്‍ഡ്, ഗിറ്റാര്‍, കര്‍ണാടക സംഗീതം, ഇംഗ്ലീഷ് കയ്യക്ഷര പരിശീലനം എന്നീ ക്ലാസുകളുണ്ട്. മൂന്നിന് തുടങ്ങും. ഫോണ്‍: 9895041758.
അനശ്വര ചിത്രകലാ വിദ്യാലയം കക്കോടി, കാരപ്പറമ്പ്, ചേവായൂര്‍, പുതിയങ്ങാടി, പയ്യടി മീത്തല്‍ എന്നിവിടങ്ങളില്‍ ചുമര്‍ ചിത്രകലയിലും കയ്യക്ഷരത്തിലും പരിശീലനം നല്‍കും. 9349100777 അശോകപുരം ഗുരുകുലത്തില്‍ ചിത്രരചന, ക്ലേ മോഡലിങ്, മ്യൂറല്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കും. രണ്ടിന് തുടങ്ങും. ഫോണ്‍: 9745849429
Next Story

RELATED STORIES

Share it