malappuram local

ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്നു

പൊന്നാനി: തൊഴില്‍ പ്രതിസന്ധി രൂക്ഷമായതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. ജില്ലയുടെ പലഭാഗങ്ങിലും തൊഴില്‍ പ്രതിസന്ധി രൂക്ഷമായതാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് ചേക്കേറാണ്‍ കാരണം. രാജ്യത്തെ പുതിയ സാമ്പത്തിക പരിഷ്‌കാരവും, ഗള്‍ഫിലെ പ്രതിസന്ധിയും മൂലം തകര്‍ന്ന സംസ്ഥാനത്തെ തൊഴില്‍ മേഖലയില്‍ ചെറിയ രീതിയില്‍ ഉണര്‍വ് വന്നിരുന്നു.
എന്നാല്‍, ഗള്‍ഫ് നാടുകളിലെ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചതും, ഗള്‍ഫില്‍ തൊഴില്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാവുകയും ചെയ്തതോടെ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങി. ഇതോടെയാണ് സംസ്ഥാനത്ത് വീണ്ടും സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ പ്രതിസന്ധിയും രൂക്ഷമാക്കിയത്. തൊഴില്‍ മേഖല നിശ്ചലമായതോടെയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് കയറുകയായിരുന്നു. വ്യാപാരമേഖലയിലും പ്രതിസന്ധി രൂക്ഷമായി തുടരുന്നത് ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പല സ്ഥാപനങ്ങളും തൊഴിലാളികളുടെ എണ്ണം കുറക്കുകയും, പരസ്യങ്ങളും സംഭാവനകള്‍ നല്‍കുന്നതും നിര്‍ത്തിയും പ്രതിസന്ധി മറികടക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഭീമമായ വാടകയില്‍ തുടരുന്ന പല കച്ചവട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പൂര്‍ണമായും നിലച്ച നിര്‍മാണ മേഖല ഇപ്പോഴും പൂര്‍വ സ്ഥിതിയിലായിട്ടില്ല. ഈ മേഖലയിലെ ജോലിക്കാരും, കയറ്റിറക്ക് തൊഴിലാളികളും അടക്കമുള്ള തൊഴിലാളികള്‍ പലരും പ്രതിസന്ധി മറി കടക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ്.
Next Story

RELATED STORIES

Share it