ഇടുക്കിയില്‍ രണ്ടിടത്ത് തീപ്പിടിത്തം
BY Sumeera SMR5 April 2016 5:39 AM GMT
Sumeera SMR5 April 2016 5:39 AM GMT
തൊടുപുഴ: ഇടുക്കി ചെറുതോണിക്ക് സമീപം രണ്ടിടത്ത് തീപ്പിടിത്തം. ഇന്നലെ വൈകുന്നേരമാണ് അര മണിക്കൂറിനുള്ളില്‍ രണ്ടിടങ്ങളില്‍ തീപിടിച്ചത്. ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആദ്യ തീപിടിത്തം. ജില്ല ബാങ്കിന്റെ ശാന്തിഗ്രാമിലുള്ള ക്വാര്‍ട്ടേഴ്സിന് സമീപമാണ് തീപടര്‍ന്നത്. ഇടുക്കിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തി അരമണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇവിടെ അടിക്കാടും ചെറുമരങ്ങളും കത്തി നശിച്ചു. അഗ്നിശമന സേന ഇവിടെ നില്ക്കുമ്പോള് തന്നെയാണ് മൂന്നരയോടടുത്ത് പൈനാവ് താന്നിക്കണ്ടം റോഡിന് സമീപം വനത്തിന് തീപിടിക്കുന്നത്. അമല്‍ജ്യോതി പബ്ലിക് സ്കൂളിന് സമീപമാണ് തീപടര്‍ന്നത്. ഫയര്‍ഫോഴ്സ് സംഘവും വനം വകുപ്പും ചേര്‍ന്നാണ് ഇവിടെ തീ അണച്ചത്. അരയേക്കറോളം കത്തി നശിച്ചു. സ്റ്റേഷന് ഇന്‍ ചാര്‍ജ് ജയിംസ് ജോര്‍ജ്, ഉദ്യോഗസ്ഥരായ അനീഷ്, വിപിന്‍ പി എസ്, ഷാജി പി ടി, റോയി തോമസ്, ജിബിന്‍ പി വി, ടോണ്‍ ജെ, മനോജ് നാരായണന്, മനു അരവിന്ദന് എന്നിവരടങ്ങിയ സംഘമാണ് രണ്ടിടങ്ങളിലും തീ അണച്ചത്.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT