Kollam Local

ഇടിമിന്നലില്‍ വീട് തകര്‍ന്നു; ഗൃഹനാഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു



പാരിപ്പള്ളി: പാരിപ്പള്ളി പുലിക്കുഴിയില്‍ ഇടിമിന്നലില്‍ വീട് തകര്‍ന്നുവീണു. കുളമട കാവടിക്കോണം സുബിന്‍ നിവാസില്‍ സുരേഷിന്റെ വീടാണ് ഇന്നലെ വൈകീട്ട് ഉണ്ടായ ഇടിമിന്നലില്‍ തകര്‍ന്ന് വീണത്. അപകട സമയം വീട്ടിലുണ്ടായിരുന്ന സുരേഷ് പുറത്തേക്ക് ഓടിയതിനാല്‍ ദുരന്തം ഒഴിവായി. സംഭവ സമയം ഭാര്യ ഷീജ കശുവണ്ടി ഫാക്ടറിയിലായിരുന്നു. ഓടിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടിലെ കട്ടിലും അലമാരയും ഫാനും ഉള്‍പ്പടെ വീട്ടുസാധനങ്ങള്‍ നശിച്ചു.
Next Story

RELATED STORIES

Share it