Idukki local

ഇടവെട്ടി പഞ്ചായത്തില്‍ വേരുതീനി പുഴുവിന്റെ ആക്രമണം

തൊടുപുഴ: ഇടവെട്ടി പഞ്ചായത്തില്‍ ചെടികളുടെ വേര് തിന്ന് നശിപ്പിക്കുന്ന വേര് തീനിപുഴുവിന്റെ (റൂട്ട് ഗ്രബ്) ആക്രമണം വ്യാപകമായി. മീന്‍മുട്ടിയിലുള്ള ജെയ്‌മോന്‍, വട്ടംകണ്ടത്തില്‍ എന്ന കര്‍ഷകന്റെ സ്ഥലത്താണ് ആദ്യമായി പുഴുക്കളെ കണ്ടത്. ജയ്‌മോന്‍ കൃഷി ഓഫിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൃഷി ഓഫിസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
അടുത്തുള്ള കൃഷിയിടങ്ങളിലും പരിശോധന നടത്തുകയും അവിടെയും ഇത്തരം പുഴുക്കളുടെ ആക്രമണം കണ്ടെത്തുകയും ചെയ്തു. ഇപിഎന്‍ മിത്ര നിമാവിരകള്‍ ഈ പുഴുക്കളെ നിയന്ത്രിക്കാന്‍ ഫലപ്രദമാണെന്ന് കണ്ടെത്തി. കഡാവര്‍ മിത്ര നിമാ വിരകളുടെ ഉത്പാദനം ഡോ. ഗവാസ് രാജേഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ജൂണ്‍ ഒന്നിന് രാവിലെ 11 മണിക്ക് മീന്‍മുട്ടിയിലുള്ള ജെയ്‌മോന്‍, വട്ടംകണ്ടത്തില്‍ എന്ന കര്‍ഷകന്റെ കൃഷിയിടത്തില്‍ കൃഷിശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ വേരുതീനി പുഴുക്കളുടെ നിയന്ത്രണത്തെ സംബന്ധിച്ച് പരിശീലന പരിപാടി നടത്തും. ജില്ലയിലെ കൃഷി ഉദ്യോഗസ്ഥര്‍ ഇടവെട്ടി പഞ്ചായത്തിലെ ജനപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവര്‍ക്കുവേണ്ടി ബോധവത്കരണം നടത്തുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. ഇടവെട്ടി പഞ്ചായത്തിലെ കര്‍ഷകര്‍  ഇത്തരം വേരുതീനി പുഴുക്കളെ കാണുന്ന പക്ഷം വിവരം അതത് കൃഷിഭവനുകളില്‍ അറിയിക്കണം.
Next Story

RELATED STORIES

Share it