kozhikode local

ഇടതുപക്ഷ സര്‍ക്കാര്‍ സാമൂഹികനീതി അട്ടിമറിക്കരുത്: കെ വി സഫീര്‍

ഷാകോഴിക്കോട്: സാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതുപക്ഷ സര്‍ക്കാര്‍ സാമൂഹ്യനീതി അട്ടിമറിക്കരുതെന്ന് ഫ്രറ്റേനിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ വി സഫീര്‍ ഷാ. ഫ്രറ്റേനിറ്റി മൂവ്‌മെന്റ്  ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സമൂഹത്തില്‍ സാമ്പത്തികാവസ്ഥകളായിരുന്നില്ല, സാമുദായികാവസ്ഥകളായിരുന്നു സ്വീകാര്യരെയും തിരസ്‌ക്യതരെയും നിര്‍ണയിച്ചിരുന്നത്. സാമൂഹ്യഘടനയുടെ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരായിരുന്നു ഭരണഘടന നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്.
സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്ന സാമൂഹിക ജനവിഭാഗങ്ങളോട് ചരിത്രം ചെയ്ത വിവേചനങ്ങള്‍ക്കും അരികുവത്കരണങ്ങള്‍ക്കും പ്രായശ്ചിത്തമായാണ് സംവരണം ഭരണഘടനയില്‍ ഇടം പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സംവരണ വിരുദ്ധത സംഘ് പരിവാറിന്റെ മുഖമുദ്രയും സാമ്പത്തിക സംവരണം അവരുടെ പ്രഖ്യാപിത നയവുമാണെന്നും സാമ്പത്തിക സംവരണ വിഷയത്തില്‍ സംഘ് പരിവാര്‍ മുദ്രാവാക്യങ്ങള്‍ അതേപടി ഏറ്റു വിളിക്കുകയുമാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നും തുടര്‍ന്ന് സംസാരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ ഒ പി രവീന്ദ്രന്‍ പറഞ്ഞു. പരിപാടിയില്‍ നഈം ഗഫൂര്‍ അധ്യക്ഷത വഹിച്ചു. അസ്‌ലം ചെറുവാടി,
രമേഷ് നന്മണ്ട, കെ എസ് സുദീപ്, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പി ഭരതന്‍, എംഇഎസ് ജില്ലാ വൈസ പ്രസിഡണ്ട് അഡ്വ. ശമീം, എസ്എന്‍ഡിപി എരഞ്ഞിപ്പാലം യൂനിയന്‍ സെക്രട്ടറി സി പി കുമാരന്‍, നിയമ വിദ്യാര്‍ഥി അമീന്‍ ഹസ്സന്‍ സംസാരിച്ചു.
ഗ്രന്ഥാലയം ആരംഭിച്ചു
താമരശ്ശേരി: എ പി ജെ അബ്ദുല്‍ കലാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വെളിമണ്ണ ജിഎംയുപി സ്‌കൂളില്‍ ഗുരുകുലം ഗ്രന്ഥാലയം ആരംഭിച്ചു.  പുസ്തകങ്ങളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. അനന്ത കൃഷ്ണനില്‍ നിന്നും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി നെല്ലിക്കുന്നേല്‍ ഏറ്റുവാങ്ങി.
വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ ടി സക്കീന ടീച്ചര്‍, പിടിഎ പ്രസിഡന്റ് കുനിമ്മേല്‍ മുഹമ്മദ്, എസ് എസ് ജി ചെയര്‍മാന്‍ ഇ കൃഷ്ണന്‍, കണ്‍വീനര്‍ ടി സി സി കുഞ്ഞഹമ്മദ്, സതീഷന്‍ കുന്നുമ്മല്‍, മുനവ്വര്‍ സാദത്ത്, ടി ശശിധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it