Flash News

'ഇഎംഎസിന്റെ ലോകം' ദേശീയ സെമിനാര്‍ സമാപിച്ചു



തിരൂരങ്ങാടി: രണ്ടു ദിവസങ്ങളിലായി ചെമ്മാട് താജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഇഎംഎസിന്റെ ലോകം’ദ്വിദിന ദേശീയ സെമിനാര്‍ സമാപിച്ചു. രാവിലെ 10നു മൂലധനം സെഷന്‍ സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി പി വാസുദേവന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന്  പി രാജീവ്  , ഡോ. കെ എന്‍ ഗണേഷ്  വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ടി കെ ഹംസ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമാപനച്ചടങ്ങില്‍ പ്രകാശ് കാരാട്ട് മൂലധനത്തിന്റെ സമകാലികത എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. വി പി സോമസുന്ദരന്‍, പ്രഫ. പി മമ്മദ് സംസാരിച്ചു.
Next Story

RELATED STORIES

Share it