ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി- ലിവര്‍പൂള്‍ റീപ്ലേ ഇന്നു വീണ്ടും
BY Sumeera SMR1 March 2016 8:23 PM GMT
Sumeera SMR1 March 2016 8:23 PM GMT
ലണ്ടന്‍: ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി- ലിവര്‍പൂള്‍ പോരാട്ടത്തിന് ഇന്നു റീപ്ലേ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണ് ഈ വമ്പന്മാര് ഒരിക്കല്‍ക്കൂടി മുഖാമുഖം വരുന്നത്. ഞായറാഴ്ച ഇംഗ്ലീഷ് ലീഗ് കപ്പിന്റെ കലാശക്കളിയിലും സിറ്റി-ലിവര്‍പൂള്‍ പോരാട്ടം അരങ്ങേറിയിരുന്നു. പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട വാശിയേറിയ മല്‍സരത്തില്‍ സിറ്റി 3-1ന് ലിവര്‍പൂളിനെ വീഴ്ത്തിയിരുന്നു. ഇന്നത്തെ കളി ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ്.
ഇന്നു നടക്കുന്ന മറ്റു മല്‍സരങ്ങളില്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ ടോട്ടനം ഹോട്സ്പര്‍ വെസ്റ്റ്ഹാമിനെ യും ആഴ്സനല്‍ സ്വാന്‍സി സിറ്റിയെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാട്ഫോര്‍ഡിനെയും സ്റ്റോക്ക് സിറ്റി ന്യൂകാസില്‍ യുനൈറ്റഡിനെയും നേരിടും.
ലീഗ് കപ്പിന്റെ ഫൈനലിലേറ്റ തോല്‍വിക്കു കണക്കുചോദിക്കാനുള്ള തയ്യാറെടുപ്പിലാണ് ലിവര്‍പൂള്‍. നേരത്തേ സിറ്റിയുടെ തട്ടകത്തില്‍ നടന്ന ലീഗിന്റെ ആദ്യപാദത്തില്‍ ലിവര്‍പൂള്‍ 4-1 ന്റെ ഉജ്ജ്വല ജയം നേടിയിരുന്നു.
ലീഗില്‍ കിരീടസാധ്യത നിലനിര്‍ത്താന്‍ സിറ്റിക്ക് ലിവര്‍പൂളിനെതിരേ ജയം അനിവാര്യമാണ്. 27 റൗണ്ടുകള്‍ കഴിഞ്ഞപ്പോ ള്‍ തലപ്പത്തു നില്ക്കുന്ന ലെസ്റ്റ ര്‍ സിറ്റിയേക്കാള്‍ എട്ടു പോയിന്റ് പിറകിലായി നാലാമതാണ് സിറ്റി. സിറ്റിക്കു തൊട്ടുമുകളിലുള്ള ആഴ്സനലിന് 51 പോയി ന്റുണ്ട്.
ലിവര്‍പൂളിനെതിരേ കളിച്ച അതേ ടീമിനെത്തന്നെ സിറ്റി കോച്ച് മാന്വല്‍ പെല്ലെഗ്രിനി നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന.
അതേസമയം, കഴിഞ്ഞ കളിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് 2-3ന്റെ തോല്‍വിയേറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് ആഴ്സനല്‍ സ്വന്തം ഗ്രൗണ്ടിലേക്ക് സ്വാന്‍സിയെ ക്ഷണിക്കുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT