Cricket

ഇംഗ്ലണ്ടിനോട് പൊരുതി നേടി ഇന്ത്യ; വെടിക്കെട്ട് തീര്‍ത്ത് സ്മൃതി മന്ദാന

ഇംഗ്ലണ്ടിനോട് പൊരുതി നേടി ഇന്ത്യ; വെടിക്കെട്ട് തീര്‍ത്ത് സ്മൃതി മന്ദാന
X



വിദര്‍ഭ: മുംബൈയില്‍ വച്ച് നടന്ന ത്രിരാഷ്ട്ര  ട്വന്റി 20യില്‍ പരാജയപ്പെടുത്തിയതിന് ഇംഗ്ലണ്ടിനോട് മധുര പ്രതികാരം ചെയ്ത് ഇന്ത്യന്‍ വനിതകള്‍. ഒരു വിക്കറ്റിനാണ് ഇന്ത്യയുടെ പെണ്‍പട വിജയം സ്വന്തമാക്കിയത്.  പൂനം യാദവും ഏകതാ ബിഷ്തും ചേര്‍ന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ പോരാട്ടം 207 റണ്‍സില്‍ അവസാനിപ്പിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യന്‍ പെണ്‍ പട 49.1 ഓവറില്‍ ഒമ്പത് വിക്കറ്റിന് 208 റണ്‍സെടുത്ത് വിജയം കാണുകയായിരുന്നു. 208 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയെ വെള്ളം കുടിപ്പിച്ചാണ് ഇംഗ്ലണ്ട് കീഴടങ്ങിയത്. തുടക്കത്തില്‍ സ്്മൃതി മന്ദാനയുടെ (86) മികച്ച പ്രകടനത്തിലൂടെ  ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സുകള്‍ അടിഞ്ഞുകൂടിയപ്പോള്‍ മിതാലി രാജും(0) മറ്റു താരങ്ങളും നിരാശപ്പെടുത്തി. ഒരു ഘട്ടത്തില്‍ മൂന്നിന് 166 എന്ന നിലയില്‍ 42 റണ്‍സ് മാത്രം നേടേണ്ടിയിരുന്ന ഇന്ത്യ പിന്നീടുള്ള ആറ് വിക്കറ്റുകള്‍ വെറും 24 റണ്‍സ് നേടുന്നതിനിടെ നഷ്ടപ്പെടുത്തിയപ്പോള്‍ ടീം തോല്‍വിയിലേക്ക് വീഴുമെന്ന് തോന്നി. എന്നാല്‍ അവസാന വിക്കറ്റില്‍ ഏകത ബിഷ്ത് (12*)പൂനം യാദവ്(7*) കൂട്ടുകെട്ട് പുറത്താവാതെ 19 റണ്‍സ് നേടിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത.് ദീപ്തി ശര്‍മ(24), ഹര്‍മന്‍പ്രീത് കൗര്‍(21) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിന് വേണ്ടി  സോഫി എക്ലസ്റ്റോണ്‍ നാല് വിക്കറ്റു നേടി.ആദ്യ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി  ഫ്രാന്‍ വില്‍സണ്‍ (45) ടോപ് സ്‌കോററായി. ബ്യൂമോണ്ട് (37), ഡാനിയേല്‍ ഹെസെല്‍ (33), നഥാലി സ്‌കിവര്‍ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. ഇന്ത്യക്ക് വേണ്ടി പൂനം യാദവ് നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍  ബിഷ്ത ്മൂന്നും ദീപ്തി ശര്‍മ രണ്ടും ജുലാന്‍ ഗോസ്വാമി ഒരു വിക്കറ്റും അക്കൗണ്ടിലാക്കി. ജയത്തോടെ മൂന്നു മല്‍സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
Next Story

RELATED STORIES

Share it