ആഹ്ലാദ പ്രകടനത്തിന് നേരെ ആസിഡ് ആക്രമണം

തുമകുരു: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നുകൊണ്ടിരിക്കേ കര്‍ണാടകത്തിലെ തുമകുരുവില്‍ കോണ്‍ഗ്രസ് വിജയാഹ്ലാദ പ്രകടനത്തിനു നേരെ ആസിഡ് ആക്രമണം. 10 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇനായത്തുല്ലാ ഖാന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു നടത്തിയ പ്രകടനത്തിനു നേര്‍ക്കാണ് ആസിഡ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരാണ് ആസിഡ് ഒഴിച്ചതെന്നു വ്യക്തമായിട്ടില്ലെന്നു പോലിസ് പറഞ്ഞു. റാലിക്കിടെ ഒരാള്‍ ജനങ്ങള്‍ക്കിടയിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ 10 പേരുടെയും നില ഗുരുതരമല്ലെന്നു ഡോക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it