ആസ്ത്രേലിയന്‍ ഓപണ്‍ ഡബിള്‍സ് കിരീടം സാനിയ-ഹിംഗിസ് സഖ്യത്തിന്; സാനിയക്ക് ഹാട്രിക് ഗ്രാന്റ്സ്ലാം
BY Sumeera SMR29 Jan 2016 8:13 PM GMT
Sumeera SMR29 Jan 2016 8:13 PM GMT
മെല്‍ബണ്‍: ഇന്ത്യന്‍ അഭിമാന മായ സാനിയാ മിര്‍സയ്ക്ക് ഹാട്രിക് ഗ്രാന്റ്സ്ലാം. ഇന്നലെ നടന്ന ആസ്ത്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ വനിതാ ഡബിള്‍സി ല്‍ കിരീടം ചൂടിയതോടെയാണ് സാനിയ തുടര്‍ച്ചയായ മൂന്നാം ഗ്രാന്റ്സ്ലാമിന് അവകാശിയായത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസിനൊപ്പം സ്വപ്നക്കുതിപ്പ് നടത്തുന്ന സാനിയ ആസ്ത്രേലിയന്‍ ഓപണിലും ഇതാവ ര്ത്തിക്കുകയായിരുന്നു.
ഫൈനലില്‍ ചെക് റിപബ്ലിക്കിന്റെ ആന്‍ഡ്രിയ ഹ്ലാവക്കോവ-ലൂസി റദേക്ക സഖ്യത്തെയാണ് ലോക ഒന്നാംനമ്പര്‍ ഡബിള്‍സ് ജോടി കൂടിയായ സാനിയ- ഹിംഗിസ് ടീം തകര്‍ത്തത്. സ്കോര്‍: 7-6, 6-3. വിവിധ ടൂര്‍ണമെന്റുകളിലായി ഇന്തോ-സ്വിസ് ജോടിയുടെ തുടര്‍ച്ചയായ 36ാം ജയം കൂടിയാണിത്.
കഴിഞ്ഞ സീസണില്‍ വിംബി ള്ഡണിലും യുഎസ് ഓപണി ലും സാനിയ-ഹിംഗിസ് സഖ്യത്തിനായിരുന്നു കിരീടം. ഇരുവരുമൊന്നിച്ച് നേടുന്ന 12ാമത് കിരീടം കൂടിയായിരുന്നു ഇന്നലത്തേത്. മൂന്നു മിഡ്സഡ് ഡബി ള്‍സ് ട്രോഫികളടക്കം ആറു ഗ്രാ ന്റ്സ്ലാം കിരീടങ്ങള്‍ സാനിയ സ്വന്തമാക്കിക്കഴിഞ്ഞു.
ആസ്ത്രേലിയന്‍ ഓപണിന്റെ മിക്സഡ് ഡബിള്‍സിലും സാനിയ നേരത്തേ ഇടംപിടിച്ചിട്ടുണ്ട്. ക്രൊയേഷ്യയുടെ ഇവാ ന് ഡോഡിച്ചാണ് ഇന്ത്യന്‍ താരത്തിന്റെ ഡബിള്‍സ് പങ്കാളി.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT