kasaragod local

ആശ്രയ പദ്ധതി അഴിമതി: നടപടിയെടുക്കണമെന്ന്

കാസര്‍കോട്: ഉദുമ പഞ്ചായത്തിലെ മുന്‍ ഭരണ സമിതിയുടെ കാലത്ത് കുടുംബശ്രീക്ക് കീഴിലെ അഗതി  ആശ്രയ പദ്ധതിയില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യുഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പദ്ധതിയില്‍ ലക്ഷകണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്.
ബധിരയും മൂകയുമായ ബേക്കലിലെ സുനിതക്ക് വീട് നിര്‍മാണത്തിന് നാല് ലക്ഷം രൂപയാണ് അനുവദിച്ചത്.  രണ്ട് ഘട്ടങ്ങളിലായി മൂന്നു സെന്റ് വീതം മൊത്തം ആറ് സെന്റ് സ്ഥലമാണ് വാങ്ങിയത്. അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച തുകകള്‍ക്കുള്ള വൗച്ചറിലും വലിയ ക്രമക്കേടുണ്ടായിട്ടുണ്ടെന്നും  ആരോപിച്ചു. കാപ്പില്‍ കെ ബി എം ശരീഫ്, വി ആര്‍ വിദ്യാസാഗര്‍, എം എച്ച് മുഹമ്മദ് കുഞ്ഞി, ഗീത കൃഷ്ണന്‍, അന്‍വര്‍ മാങ്ങാട്, ടി കെ ഹസീബ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it