ernakulam local

ആശുപത്രി മാലിന്യ സംസ്‌കരണത്തിനായി പ്ലാന്റ് സ്ഥാപിക്കും: ഐ.എം.എ.

കൊച്ചി: ആശുപത്രി മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്ന പദ്ധതിക്ക്്് ഐ.എം.എ. കൊച്ചി ഈ വര്‍ഷം പ്രാധാന്യം നല്‍കുമെന്ന്്് പ്രസിഡന്റ് ഡോ. സുനില്‍ കെ മത്തായി പറഞ്ഞു. ആശുപത്രി മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനായി ബ്രഹ്മപുരത്ത് സര്‍ക്കാര്‍ ഐ. എം.എയ്ക്കായി നല്‍കിയ മൂന്ന് ഏക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍ സഹായത്തോടെ ആധുനിക സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ഉപകേന്ദ്രമായായിരിക്കും ബ്രഹ്മ—പുരത്ത് പ്ലാന്റ് സ്ഥാപിക്കുന്നത്. ഐ. എം.എയുടെ പുതിയ പ്രസിഡ ന്റായി ചുമതലയേറ്റ ശേഷം എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്ന ഡോ. സുനില്‍ കെ മത്തായി. ആശുപത്രികള്‍ക്ക് പുറമെ ഫഌറ്റുകളില്‍നിന്നും വീടുകളില്‍നിന്നും ഇത്തരം മാലിന്യങ്ങള്‍ ശേഖരിച്ച് പ്ലാന്റില്‍ എത്തിക്കുന്ന പ്രവര്‍ത്തനവും ഐ.എം.എ. ഏറ്റെടുക്കും. അടിയന്തരഘട്ടങ്ങളില്‍ രോഗികള്‍ക്ക് എത്രയും പെട്ടെന്ന് സേവനം ലഭിക്കത്തക്ക വിധം ജില്ലയിലെ എല്ലാ ആംബുലന്‍സുകളെയും ജി.പി.എസ്. സംവിധാനത്തിലൂടെ ഏകോപിപ്പിക്കുക, കോര്‍പറേഷനുമായി ചേര്‍ന്ന് വാട്ടര്‍ ആംബുലന്‍സ് പദ്ദതി, ടെലി മെഡിസിന്‍ സംവിധാനം, ശബ്ദ മലിനീകരണം തടയുന്നതിനും മയക്കുമരുന്ന് ഉപയോഗത്തിനും എതിരേ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, രക്തദാന സാക്ഷരത പദ്ധതി, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ നൂറുശതമാനം എത്തിക്കുക, പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന പദ്ധതി തുടങ്ങിയവയും ഐ.എം. എ. ഏറ്റെടുത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എം.എ. സെക്രട്ടറി ഡോ. മധു വി, മുന്‍ പ്രസിഡന്റ് ഡോ. സണ്ണി പി ഓരത്തേല്‍, മുന്‍ സെക്രട്ടറി ഡോ. രാജീവ് മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു. പ്രസ് ക്ലബ്ബ് മുന്‍ വൈസ് പ്രസിഡന്റ് ഗീതാകുമാരി സ്വാഗതവും ജോയിന്റ് സെക്രട്ടറി കൃഷ്ണദാസ് പി മേനോന്‍ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it