malappuram local

ആശുപത്രികളില്‍ മോഷണം: പ്രതിക്ക് തടവും പിഴയും



മലപ്പുറം: ആശുപത്രികളില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആഭരണങ്ങളും പണവും  മൊബൈല്‍ ഫോണും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതിക്ക് മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തടവും പിഴയും വിധിച്ചു. വയനാട് കുപ്പാടി സ്വദേശിയും തിരൂര്‍ തൃപ്രങ്ങോട് നിവാസിയുമായ നായക്കന്മാര്‍ക്കുന്നിലെ ബഷീറി (40)നെയാണ് ഇക്കഴിഞ്ഞ ജനുവരി നാലിന് പോലിസ് അറസ്റ്റു ചെയ്ത്. കഴിഞ്ഞ ഡിസംബര്‍ 21ന് മലപ്പുറത്തെ സ്വകാര്യആശുപത്രിയില്‍ രാത്രി ഉറങ്ങുകയായിരുന്ന കുട്ടിയുടെ കഴുത്തിലെ മാല മോഷ്ടിച്ചതിന്റെ അന്വേഷണത്തിനിടെ പിടിയിലായ ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും നിരവധി കേസുകള്‍ക്ക് തുമ്പായിരുന്നു. മലപ്പുറം വാറങ്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മോഷണം നടത്തിയതിനാണ് ഇപ്പോള്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. കേസ് റിപോര്‍ട്ട് ചെയ്ത് പത്തു ദിവസത്തിനകം പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചതാണ് നാലു മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ ശിക്ഷിക്കുന്നതിന് കാരണമാ—യത്. മലപ്പുറം എസ്‌ഐ ബി എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്വാക്ഡ് അംഗങ്ങളായ എസ് എ മുഹമ്മദ് ഷാക്കിര്‍, എന്‍ എം അബ്ദുള്ള ബാബു എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എ എസ്‌ഐ അഷറഫ്, സിപിഒമാരായ ഷര്‍മിള, ബിന്ദു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it