Flash News

ആശാറാം ബാപ്പുവിന്റെ വിധി വരാനിരിക്കെ അനുയായി പോലീസ് കസ്റ്റഡിയില്‍

ആശാറാം ബാപ്പുവിന്റെ വിധി വരാനിരിക്കെ അനുയായി പോലീസ് കസ്റ്റഡിയില്‍
X


ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ അനുയായി പോലീസ് കസ്റ്റഡിയില്‍. ആശാറാം ബാപ്പുവിന്റെ ശിക്ഷാ വിധി വരാനിരിക്കെയാണ് അനുയായിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആശാറാം ബാപ്പുവിന്റെ വിധി വരുന്ന സാഹചര്യത്തില്‍ ജയിലിന് സമീപത്തേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ പോലീസിന്റെ ഉത്തരവ് മറികടന്ന് ജയിലിനടുത്ത് പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ചയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തടവുകാരെ കാണാനെത്തുന്നവര്‍ക്കുള്ള കാത്തരിപ്പ് ഹാളിന് സമീപത്താണ് ഇയാള്‍ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ചത്.
ആശാറാം ബാപ്പുവിന്റെ വിധി വരുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജസ്ഥാന്‍,ഗുജറാത്ത്,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it