malappuram local

ആവേശമായി പത്രിക സമര്‍പ്പണം; ജില്ലയില്‍ 34 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാ സമര്‍പ്പണത്തിന്റെ രണ്ടാം ദിവസമായ 25 ന് ജില്ലയില്‍ 34 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആദ്യ ദിവസമായ 22ന് ആരും പത്രിക സമര്‍പ്പിച്ചിരുന്നില്ല.തുടര്‍ന്ന് 23 ബാങ്ക് അവധിയായതിനാലും 24 ഞായറാഴ്ചയായതിനാലും പത്രികകള്‍ സ്വീകരിച്ചിരുന്നില്ല. ഓരോ മണ്ഡലത്തിന്റെയും പേര്, സ്ഥാനാര്‍ഥിയുടെ പേര്, വയസ്, രാഷ്ട്രീയ പാര്‍ട്ടി എന്നിവ യഥാക്രമം താഴെ കൊടുക്കുന്നു.
കൊണ്ടോട്ടി - ടി.വി. ഇബ്രാഹിം( ഇന്ത്യന്‍ യൂണിയന്‍ മു്‌സ്‌ലീം ലീഗ്), കെ പി ബീരാന്‍ കുട്ടി, (സ്വതന്ത്രന്‍), ഏറനാട് - പി കെ ബഷീര്‍(ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗ്), കെ ടി അബ്ദുറഹ്മാന്‍,(സി.പി.ഐ സ്വതന്ത്രന്‍), നിലമ്പൂര്‍ - എ ഷൗക്കത്തലി( ഐഎന്‍സി) ,പി വി അന്‍വര്‍ (സ്വതന്ത്രന്‍), കിലിയന്‍ (ബിഎസ്പി), ഗിരീഷ്ബാബു(ബിഡിജെഎസ്) വണ്ടൂര്‍ -സുനിത (ബിജെപി),കൃഷ്ണന്‍ (ഡബ്ലിയുപിഐ), കെനിഷാന്ത് ( സിപിഎം) മഞ്ചേരി- എം ഉമ്മര്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗ്), കെ അബൂബക്കര്‍(ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗ്), വി മുഹമ്മദ് മുസ്തഫ(സ്വതന്ത്രന്‍), കെ മോഹന്‍ദാസ് (സിപിഐ), പെരിന്തല്‍മണ്ണ -അലി മഞ്ഞളാംകുഴി (ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗ്), വി ശശികുമാര്‍( സിപിഎം) മങ്കട -ടി കെ റഷീദലി(സിപിഎം), ടി എ അഹമ്മദ് കബീര്‍( ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗ്),മലപ്പുറം- പി ഉബൈദുള്ള(ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്),കെപി സുമതി (സിപിഎം). വേങ്ങര നാമനിര്‍ദേശപത്രികയില്ല.
വളളിക്കുന്ന്- അബ്ദുള്‍ ഹമീദ്(ഐയുഎം.എല്‍), ഒകുഞ്ഞിക്കോയ തങ്ങള്‍(ഐ.എന്‍.എല്‍), പരപ്പനങ്ങാടി - പി കെ അബ്ദുറബ് (ഐയുഎംഎല്‍)താനൂര്‍-അബ്ദുറഹ്മാന്‍ രണ്ടത്താണി (ഐയുഎംഎല്‍ തിരൂര്‍-സി മമ്മൂട്ടി (ഐയുഎം.എല്‍), കോട്ടക്കല്‍- വി ഉണ്ണികൃഷ്ണന്‍(ബിജെപി), എന്‍ എ മുഹമ്മദ് കുട്ടി (എന്‍സിപി), ആബിദ് ഹുസൈന്‍ തങ്ങള്‍(ഐ.യുഎംഎല്‍) തവനൂര്‍ -കെ ടി ജലീല്‍(സ്വതന്ത്രന്‍), രവി തേലത്ത(ബിജെപി), പൊന്നാനി - പി ശ്രീരാമകൃഷ്ണന്‍(സിപിഎം), എം എം നാരായണന്‍(സി.പി.എം)പി ടി അജയ് മോഹന്‍(ഐഎന്‍സി)
Next Story

RELATED STORIES

Share it