kozhikode local

ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി അധികൃതരോട് ആവശ്യപ്പെട്ടു. നിരവധി രോഗികളാണ് ഓപറേഷന് വേണ്ടി കാത്തുകെട്ടിക്കിടക്കുന്നത്. പലരും കാത്തിരിപ്പിനൊടുവില്‍ ബോധം കെടുത്താന്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ തേടി പോകുന്ന ഒരവസ്ഥയാണുള്ളത്. ഡോക്ടര്‍മാരെ  നിയമിക്കാത്തതിന് പിന്നില്‍ ആശുപത്രി അധികൃതരില്‍ ചിലരുടെ സ്വകാര്യ ആശുപത്രി ലോബികളുമായിട്ടുള്ള ഒത്തുകളിയാണെന്നും ആരോപണമുണ്ട്. വാര്‍ഷിക അറ്റകുറ്റ പ്രവര്‍ത്തികള്‍ക്കായി ഓപറേഷന്‍ തിയറ്റര്‍ അടയ്ക്കുന്നതിന് തൊട്ടു മുമ്പ് അനസ്‌തേഷ്യാ വിഭാഗത്തിലെ  ഡോക്ടര്‍മാരുടെ കുറവ് പാവപ്പെട്ട രോഗികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണെന്നും സമിതി യോഗം സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. വി സി സേതുമാധവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി കെ സെയ്താലിക്കുട്ടി, എം എ ഗഫൂര്‍, പി സി ഖാദര്‍, ഇ ഷറഫുദ്ദീന്‍, സി പി ഹുസൈന്‍, വിജീഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it