Flash News

ആള്‍ദൈവങ്ങള്‍ കച്ചവടക്കാര്‍ : അരുണ്‍ഷൂരി



ഹൈദരാബാദ്: ഇന്നത്തെ ആള്‍ദൈവങ്ങളെല്ലാം കച്ചവടക്കാരാണെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ഷൂരി. ഇവര്‍ റിയല്‍ എസ്റ്റേറ്റുകാരും സാമ്പത്തിക സാമ്രാജ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരുമാണ്. പണ്ടുള്ളവരെപ്പോലെ ആളുകള്‍ക്ക് മാനസികാശ്വാസം നല്‍കാന്‍ ഇവര്‍ക്ക് സാധിക്കില്ല. രാമകൃഷ്ണ പരമഹംസര്‍, രമണ മഹര്‍ഷി തുടങ്ങിയവര്‍ രാജ്യത്തിനും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ വലുതാണ്. ഇന്ന് അവരെക്കുറിച്ച് വായിക്കുമ്പോള്‍തന്നെ വലിയ സാന്ത്വനമാണ് ലഭിക്കുന്നതെന്നും അരുണ്‍ ഷൂരി പറഞ്ഞു. തന്റെ പുതിയ പുസ്തകമായ 'ടു സെയന്റ്ഡ്' ന്റെ പ്രകാശനവേളയില്‍ സംസാരിക്കുകയായിരുന്നു ഷൂരി. ഇന്ത്യയിലെ മഹാത്മരായ രണ്ടു സന്യാസിമാരായ രമണ മഹര്‍ഷിയുടെയും രാമകൃഷ്ണ പരമഹംസരുടെയും ജീവിതമാണ്  പുസ്തകത്തിന്റെ ഇതിവൃത്തം. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വൈ വി റെഡ്ഡി പ്രകാശനം നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it