Pathanamthitta local

ആള്‍താമസമില്ലാത്ത വീടുകളില്‍ മോഷണം നടത്തുന്ന യുവാക്കള്‍ പിടിയില്‍

തിരുവല്ല: ആള്‍ താമസമില്ലാത്ത വീടുകള്‍ നിരീക്ഷിച്ച് മോഷണം നടത്തി വരുന്ന തമിഴ്‌നാട് സ്വദേശികളായ യുവാക്കള്‍ പോലീസ് പിടിയിലായി. തിരുനെല്‍വേലി ജില്ലയില്‍പ്പെട്ട വടിവേലു (20), ശിവ(19) എന്നിവരാണ് മുത്തൂര്‍ ഭാഗത്തു നിന്നും ജനമൈത്രി സമിതിയംഗങ്ങളൂടെ സഹായത്തോടെ തിരുവല്ല പോലീസിന്റെ പിടിയിലായത്.
ഇവരുടെ പക്കലുണ്ടായിരുന്ന ചാക്കുകളില്‍ നിന്നും ചെമ്പ്  ഓട് നിര്‍മ്മിത പാത്രങ്ങളും, കലങ്ങള്‍, ഉരുളി എന്നിവ പോലിസ് കണ്ടെടുത്തു.
കുറ്റപ്പുഴ മാര്‍ത്തോമ്മാ കോളജിനു സമീപമുള്ള ഏബ്രഹാമിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച  വീട്ടുപകരണങ്ങളാണിവയെന്ന് മോഷ്ടാക്കള്‍ പോലീസിനോട് പറഞ്ഞു.തിരുവല്ല, മല്ലപ്പള്ളി, പായിപ്പാട്, തുടങ്ങിയ സ്ഥലങ്ങളില്‍ അടഞ്ഞുകിടന്ന പല വീടുകളിലും മോഷണം നടത്തി വരുന്ന മറ്റൊരു സംഘത്തെക്കുറിച്ചും ഇവരില്‍ നിന്നും പോലിസിന് ലഭിച്ചിട്ടുണ്ട്.
എസ്‌ഐ  ബി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ വി ടി രാജു, രതീഷ് കുമാര്‍, സുരേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍, ഷാഡോ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it