malappuram local

ആള്‍ക്കൂട്ട ആക്രമണം ഗൗരവത്തോടെ കാണണമെന്ന്‌

പൊന്നാനി: സംഘപരിവാറിന്റെ നേതൃത്വത്തില്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണം ഗൗരവത്തോടെ കാണണമെന്ന് പിഡിപി സംസ്ഥാന സെക്രട്ടറി വേലായുധന്‍ വെന്നിയൂര്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി ഒരുകൂട്ടം ആര്‍എസ്എസുകാര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം പത്രസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ മറ്റൊരു ഗൗരി ലങ്കേഷിനെ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കം വിലപ്പോവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  ഈ മാസം 10 ന് തൃശൂര്‍ ജൂബിലി തിയ്യറ്റര്‍ ഹാളില്‍ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡന്റ് സലാം മുന്നിയൂര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it