ആള്‍ക്കൂട്ടക്കൊല: ബിഹാര്‍ സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

പട്‌ന: മാധ്യമ റിപോര്‍ട്ടുകള്‍ മുഖവിലയ്‌ക്കെടുത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ബിഹാര്‍ സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്. ബിഹാറിലെ ബങ്കുസാരാ ജില്ലയില്‍ സപ്തംബര്‍ ഏഴിനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ എത്തിയവരെന്നു സംശയിച്ച് മൂന്നുപേരെ ജനക്കൂട്ടം തല്ലിക്കൊന്നത്.
കാര്യങ്ങള്‍ വ്യക്തിപരമായി പരിശോധിക്കണമെന്നും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ബിഹാര്‍ സര്‍ക്കാരിനുമാണ് കമ്മീഷന്‍ നോട്ടീസയച്ചത്. വസ്തുതാ റിപോര്‍ട്ട് ആറാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it