Flash News

നിപ്പാവൈറസ് ഒരാളില്‍ക്കൂടി സ്ഥിരീകരിച്ചു

നിപ്പാവൈറസ് ഒരാളില്‍ക്കൂടി സ്ഥിരീകരിച്ചു
X


UPDATED

കോഴിക്കോട്: കോഴിക്കോട് ജില്ലയെ ഭീതിയിലാഴ്ത്തിയ നിപ്പാവൈറസ് ഒരാളില്‍ക്കൂടി സ്ഥിരീകരിച്ചു. പനി ബാധിച്ച് മരിച്ച സാബിത്തിന്റേയും സാലിഹിന്റേയും പിതാവ് ചങ്ങരോത്ത് സ്വദേശി മൂസയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പനി ബാധിച്ച് ചികില്‍സയിലിരുന്ന ഇദ്ദേഹത്തെ മെഡിക്കല്‍ കോളജിലെ പ്രത്യേക നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സാബിത്തിനേയും സാലിഹിനേയും ആദ്യഘട്ടത്തില്‍ ചികിത്സിച്ച  പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനി മരണപ്പെട്ടിരുന്നു. ഇതോടെ കോഴിക്കോട്ടും മലപ്പുറത്തുമായി മരണം പത്തായി. മരിച്ച ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം രാത്രി തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 25 ഓളം പേര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുണ്ട്.
വൈറല്‍പനി സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനായി സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. 0495 2376063 എന്നാണ്  നമ്പര്‍. അവധിയിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരെ തിരികെ വിളിച്ചു. സ്വകാര്യ ആശുപത്രികളോടും അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it