Flash News

ആളില്ലാ വിമാനം : കരടു ചട്ടങ്ങള്‍ക്ക് രൂപംനല്‍കി



ന്യൂഡല്‍ഹി: ആളില്ലാ വിമാനം (ഡ്രോണ്‍) ഉപയോഗത്തിനുള്ള കരടു ചട്ടങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കി. ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ ഡ്രോണ്‍ ഉപയോഗം സംബന്ധിച്ച നിയമത്തിന് അന്തിമ രൂപംനല്‍കുമെന്നു കേന്ദ്ര സിവില്‍ വോമയാന മന്ത്രാലയം അറിയിച്ചു. കരടു ചട്ടങ്ങള്‍ പ്രകാരം ആളില്ലാ വിമാനത്തെ അഞ്ചായി തരംതിരിച്ചിട്ടുണ്ട്. നിയമത്തിന് അന്തിമരൂപമായാല്‍ വ്യാവസായിക ആവശ്യത്തിനു ഡ്രോണ്‍ ഉപയോഗിക്കുന്നതിനും അനുമതി ലഭിക്കും. ചരക്കു കൈമാറ്റത്തിനു കമ്പനികള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കാന്‍ സാധിക്കും. ഭാരത്തിന്റെ അടിസ്ഥാനത്തില്‍ നാനോ, മൈക്രോ, മിനി, സ്‌മോള്‍, ലാര്‍ജ് എന്നിങ്ങനെയാണു ഡ്രോണുകളെ തരംതിരിച്ചിട്ടുള്ളത്. 250 ഗ്രാംവരെ ഭാരമുള്ള ഡ്രോണുകളെ നാനോ’വിഭാഗത്തിലും 250 ഗ്രാമിനും രണ്ടു കിലോഗ്രാമിനും ഇടയിലുള്ളവയെ മൈക്രോ’വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 25 കിലോ ഗ്രാമില്‍ താഴെ ഭാരമുള്ള ഡ്രോണുകളെ മിനി’വിഭാഗത്തിലും 150 കിലോ വരെ ഭാരമുള്ളവയെ സ്‌മോള്‍ വിഭാഗത്തിലും അതിനു മുകളില്‍ ഭാരമുള്ളവയെ ലാര്‍ജ്’വിഭാഗത്തിലും ആണ് ഉള്‍പ്പെടുത്തിയത്.
Next Story

RELATED STORIES

Share it