ആലുവ ഫ്ളൈ ഓവറിന് സമീപം ചതിക്കുഴി
BY Sumeera SMR20 April 2016 4:46 AM GMT
Sumeera SMR20 April 2016 4:46 AM GMT
ആലുവ: ബൈപ്പാസിലെ ഫ്ളൈ ഓവറിന് സമീപത്തെ നടുറോഡിലെ ചതിക്കുഴിയില്‍ അപകട പരമ്പര. ബൈപ്പാസ് ഫ്ളൈ ഓവര്‍ അവസാനിക്കുന്ന പുളിഞ്ചോട് ഭാഗത്താണ് റോഡ് തകര്‍ന്ന് വന്‍ചതിക്കുഴി രൂപപ്പെട്ടത്. ഫ്ളൈ ഓവറിലൂടെ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍, ചതിക്കുഴി കണ്ട് ബ്രേക്കിടുന്നതോടെയാണ് പുറകെയുള്ള വാഹനങ്ങള്‍ മുന്നിലെ വാഹനത്തിലിടിക്കുന്നത്.
കഴിഞ്ഞ ദിവസം വിദേശത്ത് മരണപ്പെട്ടയാളുടെ മൃതദേഹവുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടിരുന്നു. ആംബുലന്‍സിന്റെ പുറകില്‍ കൂറ്റന്‍ ലോറി ഇടിച്ചതോടെ മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റിയാണ് കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം വിവാഹയാത്ര പോവുകയായിരുന്ന മൂന്ന് വാഹനങ്ങളെയാണ് റോഡിലെ കുഴി ചതിച്ചത്. മൂന്ന് വാഹനങ്ങളും ഒരേസമയം അപകടത്തില്‍പ്പെട്ടതോടെ വിവാഹ സംഘത്തിന് നടുറോഡില്‍ ഏറെനേരം നില്‍ക്കേണ്ടി വന്നു.
ഇന്നലെ രാവിലെ രണ്ട് കാറുകളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്.
എന്നാല്‍ ദിനംപ്രതി അപകടമുണ്ടാക്കുന്ന ചതിക്കുഴിക്ക് സമീപത്തുനിന്നാണ് ട്രാഫിക്ക് പൊലിസ് ഹെല്‍മറ്റ് വേട്ട അടക്കമുള്ള പരിശോധനകളും നടത്താറുള്ളത്.

Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMT